വനിതാ കമ്മീഷൻ സംഘപരിവാർ സഹായ സംഘടനയെന്ന് ശ്രീജ നെയ്യാറ്റിൻകര
text_fieldsകോഴിക്കോട്: ദീപ നിഷാന്തിനെതിരെ സംഘപരിവാർ നടത്തിയ സൈബർ ആക്രമണത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ നൽകിയ പരാതിക്ക് മറുപടിയായി പൊലീസിൽ പരാതിയുമായി പോകാൻ പറഞ്ഞ വനിതാ കമ്മീഷനെ വിമർശിച്ച് ശ്രീജ നെയ്യാറ്റിൻ കരയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വനിതാ കമ്മീഷൻ അധ്യക്ഷ ജോസൈഫനെതിരെയും അവർ ആഞ്ഞടിച്ചു. മുസ്ലീം സ്ത്രീകളെ ബലാൽസംഘം ചെയ്ത് കൊല്ലണമെന്ന് പറഞ്ഞ രാധാകൃഷ്ണ പിള്ളയ്ക്കെതിരെ ശ്രീജ നൽകിയ പരാതിയും വനിതാ കമ്മീഷൻ തുറന്ന് നോക്കിയിട്ടില്ലെന്ന് അവർ പറയുന്നു.
ഫെയിസ് ബുക്ക് പോസ്റ്റിെൻറ പൂർണ്ണരൂപം
ഇത് വനിതാ കമ്മീഷനല്ല .... സംഘപരിവാർ ബലാൽസംഗ സഹായ കമ്മീഷൻ ....
ഇതെന്റെ സുഹൃത്തും മനുഷ്യാവകാശ പ്രവർത്തകനുമായ റെനി ഐലിനു Reny Ayline വനിതാ കമ്മീഷനിൽ അദ്ദേഹം നൽകിയ ഒരു പരാതിക്കു കിട്ടിയ മറുപടിയാണ് .....
ഇനി പരാതി എന്തെന്നല്ലേ ..... ദീപ നിശാന്തിനെതിരെ സംഘപരിവാർ നടത്തിയ കൊലവിളിക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി .... ദീപ ടീച്ചറിനു നേരെ ആസിഡ് ആക്രമണം നടത്തുമെന്നുള്ള ഭീഷണിയും ഒപ്പം അവരെ അങ്ങേയറ്റം അപമാനിക്കുന്ന തരത്തിലെ പ്രചാരണവും മാത്രമല്ല അവരുടെ പിഞ്ചു മക്കളടങ്ങുന്ന കുടുംബത്തിന് നേരെയുള്ള വധ ഭീഷണിയും .... വനിതകളെ സംരക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന വനിതാ കമ്മീഷൻ പറഞ്ഞ മറുപടി കണ്ടല്ലോ അല്ലേ ... പൊലീസിന് പരാതി നൽകാൻ ...ഈ ഉപദേശം വനിതകൾക്ക് നൽകാനാണോ ശ്രീമതി ജോസഫൈൻ കസേരയിട്ട് വനിതാ കമ്മീഷനെന്ന ബോഡും തൂക്കിയിരിക്കുന്നത് ...നിങ്ങൾ വനിതകളെയാണോ സംരക്ഷിക്കുന്നത് അതോ ബലാൽസംഗ ഭീഷണി മുഴക്കി നടക്കുന്ന ബലാൽസംഗ വീരന്മാരും കൊലപാതകികളുമായ സംഘപരിവാരങ്ങളെയോ ...?ശ്രീമതി ജോസഫൈൻ മറുപടി പറയാൻ ബാധ്യസ്ഥയാണ് ....
റെനിക്ക് ഒരു മറുപടി കിട്ടി .... എന്റെ കാര്യം അതല്ല .. കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യണമെന്ന് ഫേസ് ബുക്കിൽ എഴുതിപ്പിടിപ്പിച്ച രാധാകൃഷ്ണപിള്ളയ്ക്കെതിരെ ഞാൻ കൊടുത്ത പരാതി തൊട്ടു നോക്കിയിട്ടില്ല വനിതാ കമ്മീഷൻ ... ഈയിടെ ഫ്‌ളാഷ് മോബ് വിഷയത്തിൽ വനിതാകമ്മീഷൻ മുസ്ലീങ്ങൾക്കെതിരെ സ്വമേധയാ കേസെടുത്തപ്പോൾ ഞാൻ ഈ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു ... സംഗതി വാർത്തയായപ്പോൾ വനിതാ കമ്മീഷനിൽ നിന്നും വിളിച്ചൊരു ഉദ്യോഗസ്ഥൻ പറഞ്ഞതെന്തെന്നോ അങ്ങനൊരു പരാതി കിട്ടിയിട്ടില്ലെന്ന് ... ജൂലായ് ഒന്നിന് ഇമെയിൽ വഴി പരാതി നൽകിയ ഞാൻ കമ്മീഷനെ ഫോണിൽ വിളിച്ചു പരാതി മെയിൽ ചെയ്ത കാര്യം പറഞ്ഞിരുന്നു ... തുടർന്ന് പലതവണ പരാതിയെ കുറിച്ചന്വേഷിക്കാൻ അവരെ വിളിച്ചിരുന്നു ...പരാതി കിട്ടിയില്ലെങ്കിൽ അപ്പോൾ പറയണ്ടേ ... ഒടുവിൽ വിളിച്ച ഉദ്യോഗസ്ഥന് തെളിവ് സഹിതം വീണ്ടും മെയിൽ റീ സെൻഡ് ചെയ്തു ...അപ്പോൾ വരുന്ന മറുപടിയാണ് രസം പരാതി മെയിൽ സ്പാമിൽ കിടക്കുകയായിരുന്നു കണ്ടില്ലത്രെ ... ഒഫിഷ്യൽ വെബ്‌സൈറ്റിൽ മെയിൽ ഐ ഡി യും കൊടുത്തിട്ടു യാതൊരു ഉത്തരവാദിത്തവുമില്ലാതെ മറുപടി പറയുന്ന വനിതാ കമ്മീഷൻ ആരെ സംരക്ഷിക്കാനാണ് സ്ഥാപനം തുറന്നു വച്ചിരിക്കുന്നത് എന്ന് ബോധ്യായല്ലോ അല്ലേ ... വനിതാ കമ്മീഷൻ പോലും ....
സംഘപരിവാർ പ്രതികളാകുന്ന കേസുകളിൽ ഒന്നിൽ പോലും വനിതാ കമ്മീഷനിൽ നിന്ന് ഒരു നടപടിയും പ്രതീക്ഷിക്കേണ്ടതില്ല ... അത്തരം കേസുകളിലെ പരാതികൾ പോലും കമ്മീഷൻ മുക്കും.. അല്ലെങ്കിൽ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിക്കോ എന്ന് ഉപദേശിക്കും .... എന്നാൽ വല്ല മുസൽമാനും പ്രതിഭാഗത്താണെങ്കിൽ ചാടിവീഴുകയും സ്വമേധയാ വരെ കേസെടുക്കുകയും ചെയ്ത് കളയും ... കാരണം അവർക്കാകുമ്പോൾ ചോദിക്കാനും പറയാനും ആരുമില്ലല്ലോ പിണറായിയുടെ കസേര ഇളകുകയുമില്ല ....ഇതിന്റെ പേരാണ് തെമ്മാടിത്തരം ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.