ശ്രീജക്ക് വേണം ഒരു കൈത്താങ്ങ്
text_fieldsചെറുവത്തൂർ: ഗുരുതരമായ സിവിയർ പൽമനറി ഹൈപ്പർ ടെൻഷൻ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ശ്രീജക്ക് വേണം ഒരു കൈത്താങ്ങ്. കയ്യൂർ-ചീമേനി പഞ്ചായത്തിൽ ചള്ളുവക്കോട്ടെ എൻ.എൻ. കുമാരൻ, കെ.എ. സുശീല ദമ്പതികളുടെ മകളും ചീമേനി അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയുമായ എൻ.കെ. ശ്രീജയാണ് ഗുരുതരമായ സിവിയർ പൽമനറി ഹൈപ്പർ ടെൻഷൻ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
ശ്രീജയുടെ ജീവൻ നിലനിർത്താൻ ഹൃദയവും ശ്വാസകോശവും മാറ്റിവെക്കണമെന്നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഒരു കോടിയോളം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിൽ തന്നെ അപൂർവമായി നടക്കുന്ന ശസ്ത്രക്രിയ പൂർത്തീകരിച്ച് ശ്രീജയെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ എം. രാജഗോപാലൻ എം.എൽ.എ രക്ഷാധികാരിയും പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. വത്സലൻ ചെയർമാനുമായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിരിക്കയാണ്. സഹായങ്ങൾ കേരള ഗ്രാമീൺ ബേങ്കിൻ്റെ ചീമേനി ശാഖയിൽ A/C No: 40427101043385 ,IFSC code: KLGB0040427 എന്ന നമ്പറിൽ അയക്കണം.
രണ്ട് പെൺമക്കളുടെ അമ്മ കൂടിയായ ശ്രീജയുടെ ഭീമമായ ചികിത്സാ ചെലവ് ആ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിനപ്പുറമാണ്. ഉദാരമതികളുടെ സഹായവും പിന്തുണയും ഉണ്ടായാൽ മാത്രമേ ഈ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കുകയുള്ളുവെന്ന് പത്ര സമ്മേളനത്തിൽ കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. വത്സലൻ, പഞ്ചായത്ത് മെമ്പർ കെ.ടി.ലത, കൈനികുഞ്ഞിക്കണ്ണൻ, ദിലീപ് തങ്കച്ചൻ, സി.കെ. ചന്ദ്രൻ,എം. ഭാസ്ക്കരൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.