Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകസ്​റ്റഡി കൊലക്കേസ്​:...

കസ്​റ്റഡി കൊലക്കേസ്​: ആർ.ടി.എഫുകാരെ കസ്​റ്റഡിയിൽ വിട്ടു

text_fields
bookmark_border
കസ്​റ്റഡി കൊലക്കേസ്​: ആർ.ടി.എഫുകാരെ കസ്​റ്റഡിയിൽ വിട്ടു
cancel


കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് കസ്​റ്റഡിയിൽ മരിച്ച സംഭവത്തിൽ അറസ്​റ്റിലായ റൂറൽ ടൈഗർ ഫോഴ്സ് (ആർ.ടി.എഫ്​) അംഗങ്ങളെ ഈ മാസം 30 വരെ പൊലീസ് കസ്​റ്റഡിയിൽ വിട്ടു. പറവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്​ (മൂന്ന്)​ ആർ.ടി.എഫ് അംഗങ്ങളായിരുന്ന ജിതിൻരാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരെ കസ്​റ്റഡിയിൽ വിട്ടത്.

വൻ പൊലീസ് സന്നാഹത്തിലാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്. കേസിലെ ആദ്യ മൂന്ന് പ്രതികളായ ഇവരുടെ കസ്​റ്റഡി ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം അപേക്ഷ സമർപ്പിച്ചിരുന്നു. 

നാലാം പ്രതി വരാപ്പുഴ മുൻ എസ്.ഐ ജി.എസ്. ദീപക്കിനെ ബുധനാഴ്ച കസ്​റ്റഡിയിൽ വാങ്ങിയിരുന്നു. വരുംദിവസങ്ങളിൽ ഇവർ നാലുപേരുടെയും തെളിവെടുപ്പ് നടക്കും. ആർ.ടി.എഫ് അംഗങ്ങളെ വരാപ്പുഴ ദേവസ്വംപാടത്തെ ശ്രീജിത്തി​​െൻറ വീട്ടിലും സ്​റ്റേഷനിലുമെത്തിച്ച് തെളിവെടുക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscrime branchmalayalam newssreejith custody deathrtf officers in custody
News Summary - sreejith custody death-Kerala news
Next Story