കസ്റ്റഡി മരണം: എസ്.പിയുടേതടക്കം ഫോൺ രേഖകൾ പരിശോധിക്കുന്നു
text_fieldsകൊച്ചി: വരാപ്പുഴയിൽ യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ആലുവ റൂറൽ എസ്.പി എ.വി. ജോർജിേൻറതടക്കം പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ രേഖകൾ പരിശോധിക്കുന്നു. സൈബർ സെൽ സഹായത്തോടെയാണ് പരിശോധന. കേസുമായി ബന്ധപ്പെട്ടതും സംശയമുള്ളവരുമായ എല്ലാവരുടെയും ഫോൺ രേഖ പരിശോധിക്കാനാണ് തീരുമാനം. സംഭവത്തിൽ ബാഹ്യപ്രേരണ ഉണ്ടായിട്ടുണ്ടോ എന്ന് അറിയാനാണിത്.
ഉദ്യോഗസ്ഥരുടെ ഫോണിലേക്ക് സംഭവ ദിവസങ്ങളിൽ വന്ന വിളികളിൽ അസ്വാഭാവികത കണ്ടെത്തിയാൽ അവരെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കും.
അതിനിെട, അന്വേഷണ സംഘം സി.ഐ ക്രിസ്പിൻ സാം, എസ്.ഐ ജി.എസ്. ദീപക് എന്നിവരുടെ മൊഴിയെടുത്തു. കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടും തുടർന്നും നടന്ന സംഭവങ്ങളെക്കുറിച്ച് ഇവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. വരും ദിവസങ്ങളിൽ ഇവരെ വീണ്ടും വിളിപ്പിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലെടുക്കപ്പെട്ട മറ്റുള്ളവരുടെയും നാട്ടുകാരുടെയും മൊഴിയെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേരോട് മൊഴിയെടുക്കലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റൂറൽ എസ്.പി എ.വി. ജോർജിെൻറയും സി.ഐ ക്രിസ്പിൻ സാമിെൻറയും നിർദേശപ്രകാരമായിരുന്നു അറസ്റ്റ് എന്ന് ആർ.ടി.എഫ് ഉദ്യോഗസ്ഥർ മൊഴി നൽകിയിരുന്നു. അറസ്റ്റിനിടെയും സ്റ്റേഷനിലെത്തിച്ചശേഷവും ശ്രീജിത്ത് ക്രൂരമായി മർദിക്കപ്പെെട്ടന്ന് ഭാര്യ അഖിലയും മാതാപിതാക്കളും മൊഴി നൽകിയിരുന്നു. അവധിയിലായിരുന്ന എസ്.ഐ ജി.എസ്. ദീപക് അർധരാത്രിതന്നെ സ്റ്റേഷനിലെത്തി മർദനം അഴിച്ചുവിടുകയായിരുന്നെന്നാണ് മൊഴി. ഇതിലേക്കെല്ലാം കാര്യങ്ങളെത്തിച്ചതിന് പിന്നിൽ രാഷ്ട്രീയ പാർട്ടികളുടെയടക്കം സമ്മർദമുണ്ടെന്ന ആരോപണവുമുണ്ട്. ആദ്യ ഘട്ടത്തിൽ സസ്െപൻഷനിലായ മൂന്ന് ആർ.ടി.എഫ് ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യും.
കസ്റ്റഡിയിൽ െവച്ചാണ് ശ്രീജിത്തിന് മർദനമേറ്റതെന്ന പ്രധാന സാക്ഷി ഗണേഷിെൻറ മൊഴി പുറത്തുവന്നിട്ടുണ്ട്. ശ്രീജിത്തിനെ പിടികൂടുമ്പോൾ ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്ന ആളാണ് ഗണേഷ്. അമ്പലപ്പറമ്പിലെ സംഘർഷത്തിലും സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴും ശ്രീജിത്തിന് പരിക്കേറ്റിരുന്നില്ലെന്ന് ഗണേഷ് പറയുന്നു. സ്റ്റേഷനിൽ പൊലീസ് മർദനത്തിലാണ് പരിക്കേറ്റതെന്ന് വ്യക്തമാക്കുന്നതാണ് ഗണേഷിെൻറ മൊഴി.
ശ്രീജിത്തിന് 20 മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിെൻറ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 20 ഒാളം മുറിവുകൾ ശ്രീജിത്തിെൻറ ശരീരത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ചെറുകുടലിലെ മാരക പരിക്കാണ് മരണകാരണം.
കുടൽ മുറിഞ്ഞ് വേർപെടാറായ അവസ്ഥയിലായിരുന്നു. ചവിട്ട് പോലെ ശക്തമായ ആഘാതങ്ങൾ കൊണ്ട് മാത്രമേ ഇങ്ങനെ സംഭവിക്കൂവെന്നാണ് നിഗമനം. കുടൽ മുറിഞ്ഞ് പുറത്തുവന്ന ഭക്ഷണാവശിഷ്ടങ്ങൾ രക്തത്തിൽ കലരുകയും ഇത് അണുബാധക്ക് ഇടയാക്കുകയും ചെയ്തു. ഇത് മറ്റ് അവയവങ്ങളെയും ബാധിച്ചു. ഇതിന് പുറമെയാണ് 20 മുറിവുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എടുത്തുപറയുന്നത്. വൃഷ്ണങ്ങൾക്കുള്ളിൽ രക്തം കട്ടപിടിച്ച അവസ്ഥയിലായിരുന്നു. ക്രൂരമായ പൊലീസ് മർദനമേൽക്കുന്നവരിലെല്ലാം ഇങ്ങനെ കണ്ടുവരാറുണ്ട്.
കേസ് സി.ബി.ഐക്ക് വിടണം –മനുഷ്യാവകാശ കമീഷൻ
വരാപ്പുഴ കസ്റ്റഡി മരണത്തിലെ യഥാർഥ പ്രതികളെ ദിവസങ്ങൾക്കുശേഷവും അറസ്റ്റ് ചെയ്യാനാവാതെ പ്രത്യേക അന്വേഷണ സംഘം ഇരുട്ടിൽ തപ്പുന്ന സാഹചര്യത്തിൽ കേസ് എത്രയും സി.ബി.ഐക്ക് കൈമാറണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി.മോഹനദാസ് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നൽകി. ശ്രീജിത്തിെൻറ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരിൽനിന്ന് സർക്കാറിന് തുക ഈടാക്കാമെന്നും കമീഷൻ വ്യക്തമാക്കി. ശ്രീജിത്തിെൻറ ഭാര്യക്ക് വേഗം സർക്കാർ ജോലി നൽകണം.
പ്രതികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം. വിശദ അന്വേഷണം നടത്തി കുറ്റക്കാെര സർവിസിൽനിന്ന് നീക്കണം. ശ്രീജിത്തിന് മർദനമേറ്റത് ആത്മഹത്യ ചെയ്ത വാസുദേവെൻറ വീട്ടിൽ നടന്ന അടിപിടിക്കിടയിലാണെന്ന റൂറൽ എസ്.പിയുടെ പ്രസ്താവന ദുരൂഹമാണ്. അന്വേഷണത്തിന് മുമ്പ് എസ്.പി ഇത്തരമൊരു നിഗമനത്തിലെത്തിയത് എങ്ങനെയാണെന്ന് കമീഷൻ ചോദിച്ചു. എസ്.പിയുടെ അറിവോടെയാണ് അദ്ദേഹത്തിെൻറ ടാസ്ക് ഫോഴ്സിലെ ഉദ്യോഗസ്ഥർ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് കമീഷൻ വിലയിരുത്തി. വാസുദേവെൻറ മകൻ നൽകിയ മൊഴിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിെൻറ പേര് ഉണ്ടായിരുന്നില്ലെന്ന് പ്രഥമ വിവര സ്റ്റേറ്റ്മെൻറിൽ വ്യക്തമാണ്. ഭാര്യയുടെ മൊഴിയിൽ വാസുദേവെൻറ കുടുംബവുമായി ശ്രീജിത്തിന് നല്ല ബന്ധമായിരുന്നെന്നും പറയുന്നു.
പല രേഖകളും സ്റ്റേഷനിൽ ലഭ്യമായില്ലെന്നും അത് അന്വേഷണ ഉദ്യോസ്ഥൻ പിടിച്ചെടുത്തതായി ബന്ധപ്പെട്ടവർ പറഞ്ഞതായും കമീഷൻ അറിയിച്ചു. അറസ്റ്റ് സംബന്ധിച്ച് സുപ്രീം കോടതി മാർഗനിർദേശങ്ങൾ പാലിച്ചിട്ടില്ല. വൈദ്യപരിശോധനക്ക് ശേഷം ശ്രീജിത്തിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാതെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയത് ദുരൂഹമാണ്. ഇതിന് പൊലീസ് പറയുന്ന കാരണങ്ങൾ മുഖവിലയ്ക്കെടുക്കാനാവില്ല. പ്രത്യേക അന്വേഷണ സംഘം പരാജയമാണെന്ന് തെളിയിച്ചു. ഏതാനും ഉദ്യാഗസ്ഥരെ സസ്പെൻഡ് ചെയ്തതു കൊണ്ട് ആരും സായുജ്യമടയില്ലെന്നും ഉത്തരവിൽ പറയുന്നു.
കസ്റ്റഡി മരണം: ഐ.ജി ശ്രീജിത്തിെന അന്വേഷണ ചുമതലയിൽനിന്ന് നീക്കണം -ബെന്നി ബഹനാൻ
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസ് അന്വേഷണ ചുമതലയിൽനിന്ന് ഐ.ജി എസ്. ശ്രീജിത്തിനെ നീക്കണമെന്ന് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ബെന്നി ബഹനാൻ. കോടതി നിരീക്ഷണത്തിൽ അന്വേഷണം നടത്തണം. ഇത്തരം കേസിൽ അന്വേഷണം നടത്താൻ യോഗ്യതയുള്ള ഉദ്യോഗസ്ഥനല്ല ശ്രീജിത്ത്. ഇദ്ദേഹത്തിെൻറ ഔദ്യോഗിക ജീവിതത്തിലെ മുൻകാല ചരിത്രം അതാണ് വ്യക്തമാക്കുന്നത്. സമാന കേസിൽ വിചാരണ നേരിടുന്ന വ്യക്തിയാണ് ഇദ്ദേഹം. ശ്രീജിത്ത് അന്വേഷിച്ചാൽ കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും വാർത്തസമ്മേളനത്തിൽ ബെന്നി ആരോപിച്ചു.
രാഷ്ട്രീയ നേതൃത്വത്തോട് താൽപര്യം െവച്ചുപുലർത്തുന്ന പൊലീസുകാരാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ. ഇതുവരെ ഒരു പൊലീസുകാരെൻറ പേരിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ആലുവ എസ്.പിയുടെ മുൻചരിത്രവും മോശമാണ്. ഇവർ രണ്ടുപേരും കേസിൽ വരുന്നത് അന്വേഷണത്തെ ബാധിക്കും. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമമടക്കം കേസ് തുടച്ചുമാറ്റാൻ ഇടതുപക്ഷത്തിെൻറയും പൊലീസിെൻറയും ഭാഗത്തുനിന്ന് ശ്രമം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആത്മഹത്യ ചെയ്ത വാസുദേവെൻറ മകൻ വിനീഷിെൻറ മൊഴി മാറ്റിയത് ഇതിെൻറ തെളിവാണ്.
ഭരണത്തിലിരിക്കുന്ന പാർട്ടി ഒരു കേസിലെ സാക്ഷികളെപ്പോലും മൊഴിമാറ്റാൻ സമ്മർദം െചലുത്തുന്ന കാഴ്ചയാണ് കാണുന്നത്. ജനകീയ സമരങ്ങളിൽ കാണികളായി നിന്നവരെപ്പോലും പ്രതികളാക്കുന്ന പൊലീസാണ് ഇപ്പോഴുള്ളത്. മുഖ്യമന്ത്രി ഇതുവരെ ഒരു നടപടിയും സ്വീകരിക്കാൻ തയാറായിട്ടില്ല. ഇടതുപക്ഷത്തിെൻറ ഒരു നേതാക്കളും ശ്രീജിത്തിെൻറ വീട് സന്ദർശിക്കുകപോലും ചെയ്തിട്ടില്ല. വാസുദേവെൻറ ആത്മഹത്യക്ക് കാരണക്കാരായ എല്ലാവരെയും പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ മേയർ ടോണി ചമ്മണിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.