ശ്രീജിത്തിെൻറ കസ്റ്റഡി മരണം: സി.െഎ ഉൾപ്പടെ നാല് പേർക്ക് സസ്പെൻഷൻ
text_fieldsകൊച്ചി: വരാപ്പുഴയിൽ പൊലീസ് മർദനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സി.ഐയും വരാപ്പുഴ എസ്.ഐയുമടക്കം നാല് പൊലീസുകാർക്കുകൂടി സസ്പെൻഷൻ. പറവൂർ സി.ഐ ക്രിസ്പിൻ സാം, വരാപ്പുഴ എസ്.ഐ ജി.എസ്. ദീപക്, ഗ്രേഡ് എ.എസ്.ഐ സുധീർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സന്തോഷ് ബേബി എന്നിവരെയാണ് എറണാകുളം റേഞ്ച് ഐ.ജി സസ്പെൻഡ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘം തലവനായ ഐ.ജി എസ്. ശ്രീജിത്തിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. കളമശ്ശേരി എ.ആർ ക്യാമ്പിലെ മൂന്നു പൊലീസുകാരെ നേരേത്ത സസ്പെൻഡ് ചെയ്തിരുന്നു.
മരിച്ച ശ്രീജിത്തിെന സ്റ്റേഷനിൽ ക്രൂരമായി മർദിച്ചതിനാണ് എസ്.ഐയും മറ്റ് രണ്ട് പൊലീസുകാർക്കുമെതിരെ നടപടിയുണ്ടായത്. സി.ഐക്ക് സംഭവത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നും ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിൽ ഐ.ജി വ്യക്തമാക്കിയിരുന്നു. ഈ ഉദ്യോഗസ്ഥർ ഗുരുതരമായ കൃത്യവിലോപം കാട്ടിയെന്നാണ് ഐ.ജിയുടെ റിപ്പോർട്ട്. ഇവർക്കെതിരായ വകുപ്പുതല അന്വേഷണം കൊച്ചി സിറ്റി നാർകോട്ടിക് സെൽ അസിസ്റ്റൻറ് പൊലീസ് കമീഷണർ നടത്തും.
ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിെൻറ നേതൃത്വത്തിെല സംഘം വ്യാഴാഴ്ച ദേവസ്വംപാടത്തെ ശ്രീജിത്തിെൻറ വീട്ടിലെത്തി ഭാര്യ, മാതാപിതാക്കൾ, സഹോദരൻ എന്നിവരുടെ മൊഴിയെടുത്തിരുന്നു. വീട്ടിൽനിന്ന് രാത്രി പൊലീസുകാർ വിളിച്ചിറക്കിയത് മുതൽ സ്റ്റേഷനിൽ വരെയുണ്ടായ മർദനത്തെക്കുറിച്ച് അവർ മൊഴി നൽകി. വീട്ടുകാരുടേതുൾപ്പെടെ ഓരോരുത്തരുടെയും വിശദമായ മൊഴി വീണ്ടും എടുക്കുമെന്ന് െഎ.ജി പറഞ്ഞു. ശ്രീജിത്തിെൻറ കുടുംബത്തിന് നീതി ലഭ്യമാക്കും. പൊലീസുകാരുടെ പ്രവർത്തനങ്ങളിൽ വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകും.
സംഭവുമായി ബന്ധപ്പെട്ട് സുമേഷ് എന്നയാളുടെ കൈ ഒടിഞ്ഞ കേസ് കൂടി രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ഇൗ സംഭവവും അന്വേഷിക്കും. പ്രതികള്‍ ആരാണെങ്കിലും ഒരു വിട്ടുവീഴ്ചയുമില്ലാത്ത അന്വേഷണംതന്നെയുണ്ടാവും.
മൊഴികളിലെ വൈരുധ്യങ്ങളെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. അന്വേഷണവുമായി ബന്ധപ്പെട്ട ആദ്യ അവലോകനം നടന്നിട്ടേയുള്ളൂ. ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്. നടപടികൾ സംബന്ധിച്ച കാര്യങ്ങൾ ഡി.ജി.പി വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആത്മഹത്യ ചെയ്ത വാസുദേവെൻറ വീടും വരാപ്പുഴ പൊലീസ് സ്റ്റേഷനും സന്ദര്‍ശിച്ച് െഎ.ജി വിവരങ്ങള്‍ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.