ശ്രീജിത്തിന് മർദനമേറ്റത് കസ്റ്റഡിയിൽതന്നെ; പൊലീസിനെ തള്ളി ഡോക്ടർമാരുടെ റിപ്പോർട്ട്
text_fieldsകൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് മരണപ്പെട്ടത് കസ്റ്റഡിയിലേറ്റ മർദനത്തെത്തുടർന്നെന്ന് വ്യക്തമാക്കി ഡോക്ടർമാരുടെ റിപ്പോർട്ട്. കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് വെള്ളിയാഴ്ചയുണ്ടായ സംഘർഷത്തിലാണ് ശ്രീജിത്തിന് പരിക്കേറ്റതെന്ന വാദമുന്നയിച്ച് രക്ഷപ്പെടാനുള്ള പൊലീസിെൻറ തന്ത്രമാണ് ഇതോടെ പൊളിയുന്നത്.
ശ്രീജിത്തിെൻറ ശരീരത്തിലെ മുറിവിന് ഒന്നരയോ രണ്ടോ ദിവസം വരെ മാത്രമേ പഴക്കമുള്ളൂവെന്നാണ് പികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കിയിരിക്കുന്നത്. ശ്രീജിത്തിെൻറ ചെറുകുടൽ മുറിഞ്ഞ് വിട്ടുപോകാറായ നിലയിലായിരുന്നു. ദേഹത്ത് 18 പരിക്ക്, ശരീരമാകെ ചതവുകൾ, ജനനേന്ദ്രിയത്തിൽ പരിക്ക്, അടിവയറ്റിൽ ക്ഷതം എന്നിങ്ങനെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങൾ.
മർദനമേറ്റതിനെത്തുടർന്ന് ആന്തരികാവയവങ്ങൾക്ക് ഗുരുതര തകരാർ സംഭവിച്ചിരുന്നതായി സ്വകാര്യ ആശുപത്രിയിലെ ചികിത്സരേഖയിലും വ്യക്തമാക്കിയിട്ടുണ്ട്. ഉദരത്തിലേറ്റ ശക്തമായ മർദനത്തെത്തുടർന്ന് ശ്രീജിത്തിെൻറ ചെറുകുടലിൽ സുഷിരം ഉണ്ടാവുകയും ഇതിനൊപ്പം വൻകുടലിനും കുടലിനെ ശരീരവുമായി ബന്ധിപ്പിക്കുന്ന ഭിത്തിക്കും ക്ഷതമേൽക്കുകയും ചെയ്തിരുന്നതായും കണ്ടെത്തിയിരുന്നു. കുടലിലെ മുറിവിൽനിന്നുണ്ടായ രക്തസ്രാവവും അണുബാധയും മൂലം ശ്രീജിത്തിെൻറ രക്തസമ്മർദം കുറയുകയും ചെയ്തു.
തുടർന്ന്, കരളിെൻറയും വൃക്കയുടെയും പ്രവർത്തനം തകരാറിലായി. ഇത് ഹൃദയത്തിെൻറ പ്രവർത്തനത്തെയും ഗുരുതരമായി ബാധിെച്ചന്നാണ് ചികിത്സരേഖയിൽ പറയുന്നത്. ശ്രീജിത്തിന് മർദനമേറ്റത് വരാപ്പുഴ പൊലീസിെൻറ കസ്റ്റഡിയിലാണെന്ന വാദം ഇതോടെ ശക്തമായി. ഡോക്ടർമാരുടെ മൊഴിയും എതിരായതോടെ പൊലീസ് കുടുങ്ങുകയാണ്. ആത്മഹത്യ ചെയ്ത വാസുദേവെൻറ മകൻ ശ്രീജിത്തിനെതിരെ മൊഴി നൽകിയെന്ന വാദം മൊഴിപ്പകർപ്പ് പുറത്തുവന്നതോടെ പൊളിഞ്ഞിരുന്നു.
വാസുദേവെൻറ വീട് ആക്രമിച്ചവരിൽ ശ്രീജിത്തില്ലെന്ന് സുഹൃത്ത്
കൊച്ചി: വരാപ്പുഴയിൽ വാസുദേവെൻറ വീട് ആക്രമിച്ചവരുടെ കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തുണ്ടായിരുന്നില്ലെന്ന്് സുഹൃത്ത് സുമേഷ്.
സുമേഷും വരാപ്പുഴയിൽ ആത്മഹത്യ ചെയ്ത വാസുദേവെൻറ സഹോദരൻ ദിവാകരനും തമ്മിലുണ്ടായ വാക്തർക്കവും കൈയാങ്കളിയുമാണ് സംഭവങ്ങൾക്ക് തുടക്കമെന്നാണ് വിവരം. ഇതിൽ സുമേഷിെൻറ കൈ ഒടിഞ്ഞതിനെത്തുടർന്ന് ചികിത്സയിലാണ്. ഇതിന് പിന്നാലെയാണ് വാസുദേവെൻറ വീട് ആക്രമിച്ചതും ആത്മഹത്യയിലേക്ക് കാര്യങ്ങൾ എത്തിയതും. താൻ ആക്രമിക്കപ്പെട്ടശേഷം ശ്രീജിത്ത് തെൻറ വീട്ടിലെത്തി ആശുപത്രിയിൽ പോകാൻ ഓട്ടോറിക്ഷ വിളിച്ചുതന്നു. പണത്തിന് ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്നും പറഞ്ഞിരുന്നു. വീടുകയറി ആക്രമണം നടക്കുേമ്പാൾ ശ്രീജിത്തിെൻറ സഹോദരൻ സജിത് വരാപ്പുഴയിൽ ഉണ്ടായിരുന്നില്ലെന്നും തനിക്കൊപ്പം ആശുപത്രിയിലായിരുെന്നന്നും സുമേഷ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.