വരാപ്പുഴ കസ്റ്റഡി മരണം: സി.െഎയുെടയും എസ്.െഎയുെടയും മൊഴിയെടുക്കും
text_fieldsകൊച്ചി: വരാപ്പുഴയിൽ ലോക്കപ്പ് മർദനത്തിൽ യുവാവ് മരിച്ച സംഭവത്തിൽ സി.ഐ, എസ്.ഐ എന്നിവരെ വിളിച്ചുവരുത്തി അന്വേഷണസംഘം മൊഴിയെടുക്കും. സംഭവത്തിൽ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യപ്പെട്ട നോർത്ത് പറവൂർ സി.ഐ ക്രിസ്പിൻ സാം, എസ്.ഐ ജി.എസ്. ദീപക് എന്നിവരെയാണ് വിളിച്ചുവരുത്തുക. ഇതിനിടെ, ആദ്യഘട്ടത്തിൽ സസ്പെൻഷനിലായ മൂന്ന് പൊലീസുകാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. മൊഴികൾ കൂടുതൽ വിശദമായി വിശകലനം ചെയ്ത ശേഷമായിരിക്കും അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടാവുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അന്യായമായാണ് കൊല്ലപ്പെട്ട ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്ത വാസുദേവെൻറ വീട് ആക്രമിച്ച സംഭവത്തിൽ ശ്രീജിത്ത് ഉൾപ്പെട്ടതായി ഒരുമൊഴിയും കിട്ടാത്ത സാഹചര്യത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഇത് ചട്ടലംഘനമാണ്. ശ്രീജിത്തിെന സ്റ്റേഷനിൽ കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം അന്വേഷണസംഘം ആലുവ പൊലീസ് ക്ലബിലെത്തിച്ചു. ഇത് ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കും. ശ്രീജിത്തിനെ അന്യായമായി തടഞ്ഞുെവച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഐ.ജി എസ്.ശ്രീജിത്ത് പറഞ്ഞു. മരിച്ച വാസുദേവെൻറ വീട് ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന മറ്റ് ഒമ്പത് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതിന് അപേക്ഷ ഉടൻ നൽകുമെന്നും അന്വഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, വീട് ആക്രമിച്ച സംഘത്തിൽ ശ്രീജിത്ത് ഉണ്ടായിരുന്നോയെന്ന് അറിയില്ലെന്നാണ് ആത്മഹത്യ ചെയ്ത വാസുദേവെൻറ മകൻ വിനീഷും പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നൽകിയിരിക്കുന്നത്. മറ്റ് പ്രതികളെ അറസ്റ്റ് ചെയ്താലേ ഇക്കാര്യം വ്യക്തമാകൂവെന്നും വിനീഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. സംഘത്തിൽ തുളസീദാസ് എന്നയാളുണ്ടായിരുന്നു. അയാളുടെ പേര് ശ്രീജിത്ത് എന്നാണ്. ആ ശ്രീജിത്തിെൻറ കാര്യം താൻ െപാലീസിെന അറിയിച്ചിരുന്നെന്നും വിനീഷ് അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.