നിറകണ്ണുകളോടെ നാട്; ശ്രീജിത്ത് ഇനി അമരസ്മരണ
text_fieldsകോട്ടായി (പാലക്കാട്): ജമ്മു-കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ ശ്രീജിത്തിന് നിറകണ്ണുകളോടെ വിട. ഒരു നോക്കുകാണാന്‍ ഒഴുകിയത്തെിയ നാടിന്‍െറ അന്ത്യാഭിവാദ്യമേറ്റുവാങ്ങിയ ഭൗതികശരീരം ഒൗദ്യോഗിക ബഹുമതികള്‍ക്ക് ശേഷം ശനിയാഴ്ച രാവിലെ 11.15ന് പരുത്തിപ്പുള്ളിയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. സംസ്ഥാന സര്‍ക്കാറിന് വേണ്ടി മന്ത്രി എ.സി. മൊയ്തീന്‍ പുഷ്പചക്രം അര്‍പ്പിച്ചു.
രാവിലെ എട്ട് മുതല്‍ 10 വരെ പരുത്തിപ്പുള്ളി എ.എല്‍.പി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതികശരീരത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ആദരാഞ്ജലികളര്‍പ്പിച്ചു. തുടര്‍ന്ന്, സൈനിക ചടങ്ങുകള്‍ക്ക് ശേഷം പരുത്തിപ്പുള്ളിയിലെ കോട്ടചന്തകളത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. നേരത്തേ, മന്ത്രി വി.എസ്. സുനില്‍കുമാര്‍ വീട്ടിലത്തെി ആദരാഞ്ജലികളര്‍പ്പിച്ചു.
എം.ബി. രാജേഷ് എം.പി, എം.എല്‍.എമാരായ കെ.ഡി. പ്രസേനന്‍, കെ. ബാബു, മുഹമ്മദ് മുഹ്സിന്‍, ഷാഫി പറമ്പില്‍, വി.ടി. ബല്‍റാം, ജില്ല കലക്ടര്‍ പി. മേരിക്കുട്ടി, അസി. കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, എ.ഡി.എം എസ്. വിജയന്‍ എന്നിവരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. മൃതദേഹം വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് പരുത്തിപ്പുള്ളിയിലെ വീട്ടിലത്തെിച്ചത്. സൈനിക വിമാനത്തില്‍ കോയമ്പത്തൂരിലത്തെിയ മൃതദേഹം ഏറ്റുവാങ്ങാന്‍ കലക്ടര്‍ പി. മേരിക്കുട്ടിയും ശ്രീജിത്തിന്‍െറ ബന്ധുക്കളും കോയമ്പത്തൂരില്‍ എത്തിയിരുന്നു. കുടുംബത്തിന് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് ഏഴിന് പരുത്തിപ്പുള്ളി എ.എല്‍.പി സ്കൂളില്‍ അനുസ്മരണ യോഗത്തില്‍ മന്ത്രി എ.കെ. ബാലന്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.