ശ്രീജിത്തിന് പറവൂർ സ്റ്റേഷനിലും മർദനമേറ്റതായി ബന്ധുക്കൾ
text_fieldsപറവൂർ: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിലിരിേക്ക മർദനമേറ്റ് കൊല്ലപ്പെട്ട ശ്രീജിത്തിന് പറവൂർ സ്റ്റേഷനിൽ വെച്ചും മർദനമേറ്റതായി ബന്ധുക്കൾ. വൈദ്യ പരിശോധനക്ക് പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം വരാപ്പുഴക്ക് കൊണ്ടുപോകുന്ന വഴിയാണ് പറവൂർ സ്റ്റേഷനിൽ വെച്ച് ശ്രീജിത്ത് ഉൾപ്പെടെ പ്രതികളെ പൊലീസ് മർദിച്ചത്.
എസ്.പിയുടെ ടൈഗർ ഫോഴ്സിന് സമാനമായി സി.ഐയുടെ നിയന്ത്രണത്തിലുള്ള പ്രത്യേക സംഘമാണ് ഇവരെ കൈകാര്യം ചെയ്തത്. മർദന വീരന്മാരാണ് സി.ഐ രൂപവത്കരിച്ചിട്ടുള്ള പ്രത്യേക സംഘാംഗങ്ങൾ. നിരപരാധികളായ നിരവധി പേരെ ഇവർ തല്ലിച്ചതച്ചിട്ടുണ്ട്. ഡോക്ടറുടെ മുന്നിൽ എത്തിച്ചപ്പോൾ ശ്രീജിത്തിന് പുറമെ പരിക്കൊന്നും കാണാൻ കഴിഞ്ഞില്ലെന്നും എന്നാൽ, പറവൂർ സ്റ്റേഷനിൽനിന്ന് പുറത്തിറക്കുമ്പോൾ മൂക്കിൽനിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നുവെന്നും ഭാര്യാപിതാവ് പ്രദീപ് പറഞ്ഞു.
സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ഹൈകോടതിയിലേക്ക്
കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡി മർദനത്തിൽ ശ്രീജിത്ത് മരിക്കാനിടയായ സംഭവത്തിൽ സി.ബി.െഎ അേന്വഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ഹൈകോടതിയിലേക്ക്. സംഭവത്തിൽ െഎ.ജി എസ്. ശ്രീജിത്തിെൻറ നേതൃത്വത്തിൽ പ്രേത്യകസംഘം അന്വേഷണം നടത്തുന്നുണ്ടെങ്കിലും യഥാർഥ പ്രതികളെ മുഴുവൻ നിയമത്തിന് മുന്നിൽ എത്തിക്കാതെ രക്ഷപ്പെടുത്താൻ നീക്കം നടക്കുെന്നന്നാരോപിച്ചാണ് സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. ഹരജി െചാവ്വാഴ്ച സമർപ്പിച്ചേക്കും.
തുടക്കം മുതലേ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകളും പ്രവർത്തനങ്ങളും സംശയം ജനിപ്പിക്കുന്നതാണെന്ന ആരോപണമാവും ഹരജിയിൽ ഉന്നയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.