സമരം 768ാം ദിനത്തിലേക്ക്: സി.ബി.െഎ അന്വേഷണ ഉത്തരവ് കാത്ത് സമരയിടം
text_fieldsതിരുവനന്തപുരം: അനുജെൻറ കസ്റ്റഡി മരണത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് സെക്രേട്ടറിയറ്റിന് മുന്നിൽ ശ്രീജിത്ത് നടത്തുന്ന സമരം 768ാം ദിവസത്തിലേക്ക്. സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് സമൂഹമാധ്യമകൂട്ടായ്മ പ്രതിനിധികൾ റിലേ സത്യഗ്രഹവും ആരംഭിച്ചു.സി.ബി.െഎ അന്വേഷണം സംബന്ധിച്ച് വ്യക്തതയും ഉറപ്പും ലഭിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ശ്രീജിത്ത് പറഞ്ഞു. ഇതിനിടെ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിെൻറ മാതാവ് ഹൈകോടതിയെ സമീപിച്ചിച്ചു. ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
വിഷയത്തിൽ സംസ്ഥാന സർക്കാറും അനുകൂല നിലപാടാണ് സ്വീകരിച്ചത്. സി.ബി.െഎ അന്വേഷണത്തിന് ഹൈകോടതിയെ സമീപിച്ചാൽ സർക്കാറും പിന്തുണ നൽകുമെന്ന് തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീജിത്തിനും കുടുംബത്തിനും പിന്തുണ നൽകിയിരുന്നു. സെക്രേട്ടറിയറ്റിന് മുന്നിലെ സമരയിടം ചൊവ്വാഴ്ചയും സജീവമായിരുന്നു. നിരവധിപേർ പിന്തുണയർപ്പിച്ചെത്തി. മാതാവ് രമണി പ്രമീളയും ഒരുകൂട്ടം സമൂഹമാധ്യമ കൂട്ടായ്മ പ്രവർത്തകരും ശ്രീജിത്തിനൊപ്പമുണ്ട്. കൊട്ടും പാട്ടുമായി സമരയിടത്ത് യുവാക്കളും ജനശ്രദ്ധയാകർഷിച്ചു.
ഉച്ചയോടെ ജനതാദൾ നേതാവ് വി. സുരേന്ദ്രൻപിള്ള, ഫോർവേഡ് ബ്ലോക്ക് നേതാവ് ദേവരാജൻ എന്നിവെരത്തി. ജോലികഴിഞ്ഞ് മടങ്ങിയ നിരവധിപേരും എത്തി. രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ നിരവധിപേർ ഇതിനോടകം തന്നെ സമരത്തിന് പിന്തുണയർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ കുടുംബത്തോടൊപ്പമാണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. സമീപവാസിയായ പൊലീസുകാരൻ കുടുംബത്തെ നിരന്തരം അധിക്ഷേപിക്കുന്നുവെന്ന അമ്മയുടെ പരാതിയിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശപ്രകാരം െപാലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ശ്രീജിവിെൻറ മരണം സംബന്ധിച്ച് സി.ബി.ഐ അന്വേഷണത്തിന് തീരുമാനിച്ചതായി തനിക്ക് അറിയിപ്പ് ലഭിെച്ചന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസിലെ പേഴ്സനൽ പബ്ലിക് ഗ്രിവൻസ് മന്ത്രി ഡോ. ജിതേന്ദ്രസിങ്ങാണ് ഇക്കാര്യം അറിയിച്ചത്. യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് കൈപ്പള്ളി കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങിനെ നേരിൽ കണ്ട് കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.