ദുബൈ കോടതിയെ സമീപിക്കുമെന്ന് ശ്രീജിത്ത് വിജയൻ
text_fieldsകൊല്ലം: ചെക്ക് മടങ്ങിയ കേസിൽ രണ്ടുവർഷം തടവുശിക്ഷ വിധിച്ചതിനെതിരെ ചവറ എം.എൽ.എ വിജയൻ പിള്ളയുടെ മകൻ ശ്രീജിത് ദുൈബ കോടതിയെ സമീപിക്കും. തെൻറ വാദം കേൾക്കാതെയാണ് ശിക്ഷവിധിച്ചതെന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് ശ്രമം. ദുബൈയിലെ യുനൈറ്റഡ് അറബ് ബാങ്കിെൻറ പേരിൽ നൽകിയ 60 ലക്ഷം ദിർഹത്തിെൻറ (10 കോടിയിലേറെ രൂപ) ചെക്ക് മടങ്ങിയെന്ന് കാണിച്ച് ദുബൈയിലെ ജാസ് ടൂറിസം കമ്പനിയുടെ പാർട്ണറും മലയാളി വ്യവസായിയുമായ രാഹുൽ കൃഷ്ണനാണ് പരാതിനൽകിയത്. 2017 മേയ് 25നാണ് ശ്രീജിത്തിന് രണ്ടുവർഷം തടവുശിക്ഷ വിധിച്ചത്. ശ്രീജിത്ത് അതിനുമുേമ്പ ദുബൈയിൽനിന്ന് മടങ്ങിയിരുന്നു. ശ്രീജിത്തിനെതിരെ മാവേലിക്കര കോടതിയിലും കേസ് നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.