വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിെൻറ ഭാര്യ അഖിലക്ക് നിയമന ഉത്തരവ് നൽകി
text_fieldsപറവൂർ: വരാപ്പുഴ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ മരിച്ച ദേവസ്വംപാടം ഷേണായിപറമ്പിൽ ശ്രീജിത്തിെൻറ ഭാര്യ അഖിലയെ പറവൂർ താലൂക്ക് ഓഫിസിൽ എൽ.ഡി ക്ലർക്കായി നിയമിച്ചു. നിയമന ഉത്തരവ് കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല ശ്രീജിത്തിെൻറ വസതിയിലെത്തി കൈമാറി. ഇതോടൊപ്പം ധനസഹായമായ 10 ലക്ഷം രൂപയുടെ ചെക്കും കൈമാറി. നഷ്ടപരിഹാര തുക മൂന്ന് പേർക്കായാണ് സർക്കാർ കൈമാറിയത്. ശ്രീജിത്തിെൻറ അമ്മ ശ്യാമള, ഭാര്യ അഖില, മകൾ ആര്യനന്ദ എന്നിവർക്കായാണ് ചെക്കുകൾ നൽ കിയത്.
ശ്യാമളക്കും അഖിലക്കും 3,33,333 രൂപ വീതവും ശ്രീജിത്തിെൻറ മകൾ ആര്യനന്ദക്ക് 3,34,000 രൂപയുമാണ് നൽകിയത്. ആര്യനന്ദക്ക് ചെക്കിന് പകരം ഫിക്സഡ് ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റാണ് നൽകിയത്. കുട്ടിക്ക് 18 വയസ്സാകുമ്പോൾ തുക അക്കൗണ്ടിൽനിന്ന് പിൻവലിക്കാം. ഇതിൽനിന്നുള്ള പലിശ ഉപയോഗിച്ച് വിദ്യാഭ്യാസ ചെലവ് നിർവഹിക്കണം. നിയമന ഉത്തരവ് ലഭിച്ച അഖില വിവിധ സർട്ടിഫിക്കറ്റുകൾ തഹസിൽദാർ മുമ്പാകെ ഹാജരാക്കണം. യോഗ്യത സർട്ടിഫിക്കറ്റുകൾക്ക് പുറമെ സ്വഭാവ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയാണ് ഹാജരാക്കേണ്ടത്.
ഏപ്രിൽ ഒമ്പതിനാണ് കസ്റ്റഡിയിലിരിക്കെ പൊലീസുകാരുടെ മർദനമേറ്റ് ശ്രീജിത്ത് മരിച്ചത്. പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിെൻറ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കൈമാറാൻ എത്തിയ കലക്ടറും സംഘവുമെത്തിയത് ശ്രീജിത്തിെൻറ മകൾ ആര്യനന്ദക്ക് മധുര പലഹാരങ്ങളുമായാണ്. പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷ് ആര്യനന്ദക്കുള്ള സ്നേഹ സമ്മാനമായി മധുരപലഹാരങ്ങൾ വാങ്ങുകയായിരുന്നു. ശ്രീജിത്തിെൻറ വസതിയിലെത്തിയ കലക്ടർ സഫീറുല്ല വീട്ടുകാരുമായി സംസാരിച്ചു. മധുരപലഹാരം തഹസിൽദാർ എം.എച്ച്. ഹരീഷ് ആര്യനന്ദക്ക് നൽകി. തുടർന്ന് അഖിലക്ക് നിയമന ഉത്തരവും നഷ്ടപരിഹാര തുകയും കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.