‘എെൻറ പ്രാണനെ പറിച്ചെറിഞ്ഞ ഒരാളെയും വെറുതെവിടരുത്’
text_fieldsകൊച്ചി: ‘എെൻറ പ്രാണനെ പറിച്ചെറിഞ്ഞ ഒരാളെയും വെറുതെവിടരുത്. ആരൊക്കെയോ ചേർന്ന് പാർട്ടി വളർത്താൻ നോക്കിയപ്പോൾ ഇല്ലാതായത് എെൻറ ജീവെൻറ പാതിയാണ്...’ വരാപ്പുഴ ദേവസ്വംപാടത്തെ വീട്ടിൽ കുഞ്ഞിെന ചേർത്തുപിടിച്ച് ശ്രീജിത്തിെൻറ ഭാര്യ അഖില പൊട്ടിക്കരയുകയാണ്. ‘ആശുപത്രിയിലെത്തിയപ്പോൾ നീരുെവച്ച ചേട്ടെൻറ ശരീരത്തിൽ ഒന്നു സ്പർശിച്ചുനോക്കി, ആ സ്പന്ദനം ഇപ്പോഴും എെൻറ കൈകളിലുണ്ട്’. ശബ്ദം പുറത്തുവരാത്ത രീതിയിൽ അത്യാസന്ന നിലയിലായിരുന്നിട്ടും ചേട്ടൻ പറഞ്ഞത് ഓപറേഷൻ വേണ്ടെന്നാണ്. കൈയിൽ പണമില്ലെന്ന് അറിയാവുന്നതിനാലായിരുന്നു അത്.
എസ്.ഐ ദീപക് ആണ് ഒന്നാം പ്രതി. സംഭവം നടക്കുമ്പോൾ ശ്രീജിത്ത് വീട്ടിൽ ഉറങ്ങുകയായിരുന്നെന്നും അഖില ‘മാധ്യമ’ത്തോട് പറഞ്ഞു. തെൻറ കുടൽ പൊട്ടിപ്പോയെന്നാണ് തോന്നുന്നതെന്നും അടിവയറ്റിലാണ് പൊലീസുകാർ ചവിട്ടിയതെന്നും ആശുപത്രിയിൽ ശ്രീജിത്ത് അഖിലയോട് പറഞ്ഞിരുന്നു. ശനിയാഴ്ച രാവിലെ മകനെ കാണാൻ സ്േറ്റഷനിലെത്തിയ മാതാപിതാക്കളോടും ക്രൂരമായ പെരുമാറ്റമായിരുന്നു പൊലീസിേൻറത്. തന്നെ ദൂരെ കണ്ടപ്പോൾതന്നെ അമ്മേ എന്ന് വിളിച്ച് ശ്രീജിത്ത് കരയുന്നുണ്ടായിരുന്നെന്ന് അമ്മ ശ്യാമള പറഞ്ഞു. തെൻറ വയറ് പൊട്ടിപ്പോകുകയാണെന്ന് പറഞ്ഞ് അലമുറയിട്ട മകെൻറ അടുത്തേക്ക് തന്നെ കടത്തിവിടാൻ എസ്.ഐ കൂട്ടാക്കിയില്ല. മകന് കുടിക്കാൻ അടുത്ത വീട്ടിൽനിന്ന് വെള്ളവും വാങ്ങി ഓടിയെത്തിയ തന്നെ അസഭ്യം പറഞ്ഞ് ഓടിച്ചു.
സ്റ്റേഷെൻറ അടുത്ത് റോഡിൽ എത്തിയപ്പോൾതന്നെ എസ്.ഐ അലറുന്നത് കേൾക്കാമായിരുന്നു. വക്കീലിനെക്കൊണ്ട് വിളിപ്പിച്ചപ്പോൾ മുകളിൽനിന്ന് നല്ല സമ്മർദമുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. ഭക്ഷണം കഴിച്ച് വരാന്തയിൽ കിടക്കുകയായിരുന്ന തെൻറ മകനെ സാധാരണ വേഷത്തിലെത്തിയ ആളുകളാണ് പിടിച്ചുകൊണ്ടുപോയത്. എന്താണ് കാര്യമെന്ന് ചോദിച്ച് ചെന്നപ്പോഴേക്കും അവർ ശക്തമായി ശ്രീജിത്തിെൻറ വയറ്റിൽ ഇടിക്കുകയായിരുന്നു. അപ്പോൾതന്നെ അവൻ വീണു. തങ്ങൾ കരഞ്ഞപ്പോഴും അവർ അടി നിർത്തിയില്ല. ഇളയമകൻ സജിത്തിെനയും ആക്രമിച്ച് ജീപ്പിൽ കയറ്റി.
താൻ നോക്കിനിൽക്കെയാണ് സഹോദരനെ പൊലീസ് ക്രൂരമായി മർദിച്ചതെന്ന് സജിത്ത് പറഞ്ഞു. ജ്യേഷ്ഠനെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ട്് താനും നിലവിളിച്ചു. അപ്പോഴാണ് എസ്.ഐ വന്നത്. നിലത്തുകിടന്ന ശ്രീജിത്തിനെ അയാൾ ബൂട്ടിട്ട് ചവിട്ടി എണീപ്പിച്ച് മർദനം തുടർന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ശ്രീജിത്തിനെ വീണ്ടും ആക്രമിച്ചു. നിന്നെയൊന്നും ജീവിക്കാൻ അനുവദിക്കില്ലെന്നാണ് പൊലീസ് തന്നോട് പറഞ്ഞെതന്ന് കണ്ണീരോടെ സജിത്ത് ഒാർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.