ശ്രീജിതിെൻറ കസ്റ്റഡി മരണം: സി.ബി.െഎ അേന്വഷണ ആവശ്യപ്പെട്ട് അപ്പീൽ ഹരജി
text_fieldsകൊച്ചി: വരാപ്പുഴയിൽ കസ്റ്റഡി മർദനത്തെ തുടർന്ന് ശ്രീജിത് എന്ന യുവാവ് മരിക്കാനിടയായ സംഭവത്തിൽ സി.ബി.െഎ അേന്വഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഭാര്യയുടെ അപ്പീൽ ഹരജി. ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹരജി ജൂലൈ ഒമ്പതിന് സിംഗിൾബെഞ്ച് തള്ളിയതിനെ തുടർന്നാണ് ഡിവിഷൻബെഞ്ചിൽ അപ്പീൽ നൽകിയിരിക്കുന്നത്.
ഏപ്രിൽ ആറിന് രാത്രി പത്തരയോടെ വീട്ടിൽ നിന്ന് ശ്രീജിതിനെ പൊലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്ന് ഹരജിയിൽ പറയുന്നു. ശ്രീജിത്തിനെ പിടി കൂടിയെന്ന് ഇവർ ഫോണിൽ മറ്റാരോടോ വിളിച്ചു പറഞ്ഞിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ക്രൂരമായ കസ്റ്റഡി മർദ്ദനത്തിനിരയായ ശ്രീജിത്ത് ഏപ്രിൽ ഒമ്പതിന് രാവിലെ കൊല്ലപ്പെട്ടു. ഭരണത്തിലുള്ള പാർട്ടിയോട് അനുഭാവമുണ്ടായിരുന്ന ശ്രീജിത്ത് പിന്നീട് മറ്റൊരു പാർട്ടിയോട് അടുത്തിരുന്നു. ഇതിലുള്ള വൈരാഗ്യം നിമിത്തം പാർട്ടിയുടെ പ്രാദേശിക നേതൃത്വം റൂറൽ എസ്.പിയുമായി ഗൂഢാലോചന നടത്തിയാണ് ശ്രീജിത്തിനെ പിടികൂടിയതെന്നും കസ്റ്റഡി മർദനം ഒളിക്കാൻ രേഖകളിലുൾപ്പെടെ തിരുത്തൽ വരുത്തിയെന്നും ഹരജിയിൽ പറയുന്നു.
ശ്രീജിതിെൻറ മരണവുമായി ബന്ധപ്പെട്ട് എസ്.െഎ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും തൃപ്തികരമായ അന്വേഷണമല്ല നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചനക്കാരെ പുറത്തുകൊണ്ടുവരാൻ ഒരു നടപടിയുമുണ്ടായിട്ടില്ല. പൊലീസുകാർ പ്രതിയായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ഫലപ്രദമാകില്ല. അതിനാൽ, സി.ബി.െഎയെ പോലുള്ള സ്വതന്ത്ര ഏജൻസിക്ക് അന്വേഷണം കൈമാറാൻ ഉത്തവിടണം. കസ്റ്റഡി മരണത്തിനിരയാകുന്നവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകാൻ ധാർമിക ഉത്തരവാദിത്തമുള്ള സർക്കാറിന് ബാധ്യതയുണ്ട്. ഇത് സംബന്ധിച്ച് ഹൈകോടതി, സുപ്രീം കോടതി ഉത്തരവുകൾ നിലവിലുണ്ട്. കസ്റ്റഡിയിലെ മർദനമാണ് മരണത്തിന് കാരണമെന്ന് ബോധ്യപ്പെട്ടിട്ടും നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ സർക്കാർ തയാറായിട്ടില്ല. ഇൗ സാഹചര്യത്തിൽ ഒരു കോടി രൂപ നഷ്ട പരിഹാരം നൽകാൻ കോടതി ഉത്തരവിടണമെന്നും അപ്പീൽ ഹരജിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.