ശ്രീജിത്തിന് കസ്റ്റഡിയിൽ മർദനമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsകൊച്ചി: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിെൻറ ആന്തരികാവയവങ്ങൾക്ക് മുറിവേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്തിന് മർദനമേറ്റെന്നും മുറിവുകൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നും റിപ്പോർട്ടിലുള്ളതായാണ് സൂചന.
ആലപ്പുഴ സർക്കാർ മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച പൊലീസ് സർജൻ ഡോ. സക്കറിയയുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്മോർട്ടം നടപടികൾ വൈകിട്ട് അഞ്ച് മണിയോടെയാണ് പൂർത്തിയായത്. ശ്രീജിത്തിെൻറ ശരീരത്തുടനീളം മർദനമേറ്റെന്നാണ് റിപ്പോർട്ടിലുള്ളത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.
ശ്രീജിത്തിന് അടിവയറ്റില്‍ കടുത്ത ആഘാതമേറ്റതും ആന്തരികവയങ്ങളിൽ രക്തസ്രാവം ഉണ്ടായതും ആരോഗ്യനില വഷളാക്കിയതായി എറണാകുളം സ്വകാര്യ ആശുപത്രിയിലെ ചികിത്സാ രേഖകളും വ്യക്തമാക്കുന്നു. ചെറുകുടലില്‍ നീളത്തില്‍ മുറിവുമുണ്ട്. ആഘാതമേറ്റതോടെ പല ആന്തരികാവയവങ്ങളും പ്രവര്‍ത്തനരഹിതമായി. ഇക്കാര്യങ്ങൾ ശരിവെക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.