ശ്രീജിത്തിെൻറ മരണം: മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ
text_fieldsകൊച്ചി: കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിക്കാനിടയായ സംഭവത്തിൽ മൂന്ന് പൊലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി റൂറൽ എസ്.പി എ.വി ജോർജ് അറിയിച്ചു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത കളമശ്ശേരി എ.ആർ ക്യാമ്പിലെ പൊലീസുകാരായ ജിതിൻ രാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ശ്രീജിത്തിന് കസ്റ്റഡിയിൽ മർദനമേറ്റതായും ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. പോസ്റ്റ്മോർട്ട നടപടികൾക്കു ശേഷം ശ്രീജിത്തിെൻറ മൃതദേഹം രാത്രി ഏഴരയോടെ വരാപ്പുഴയിലെത്തിച്ചു. പ്രശേത്ത് വൻ പ്രതിഷേധമാണ് അരങ്ങേറിയത്. മൃതദേഹവുമായി നാട്ടുകാർ ദേശീയ പാത ഉപരോധിച്ചു.
അതേസമയം, വീട്ടിൽ കയറി ആക്രമണം നടത്തിയത് മറ്റൊരാളാണെന്നും ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നുമുള്ള ആത്മഹത്യചെയ്ത വീട്ടുടമയുടെ മകൻ വിനീഷിെൻറ വെളിപ്പെടുത്തൽ തെറ്റാണെന്ന് പൊലീസ് പറഞ്ഞു. അക്രമി സംഘത്തിൽ ശ്രീജിത്ത് ഉണ്ടായിരുന്നുവെന്നാണ് വിനീഷ് നേരത്തെ മൊഴി നൽകിയത്. ശ്രീജിത്തും സഹോദരനും ഉൾപ്പെടുന്ന സംഘത്തിെൻറ സാന്നിദ്ധ്യത്തിലാണ് വിനീഷ് അവർക്കെതിരെ മൊഴി നൽകിയതെന്നും പൊലീസ് വ്യക്തമാക്കി.
ദേവസ്വംപാടത്തുതന്നെയുള്ള മറ്റൊരു ശ്രീജിത്താണ് സംഘത്തിലുണ്ടായിരുന്നതെന്നും പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ വർഷങ്ങളായി തനിക്ക് അറിയാമെന്നുമാണ് വിനീഷ് നേരത്തെ വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.