Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവരാപ്പുഴ ലോക്കപ്​...

വരാപ്പുഴ ലോക്കപ്​ മരണത്തിൽ ഇറങ്ങിപ്പോക്ക്​; ലോക്കപ്പിൽ ആരെയും തല്ലാനോ കൊല്ലാനോ കഴിയില്ല-​ മുഖ്യമന്ത്രി

text_fields
bookmark_border
വരാപ്പുഴ ലോക്കപ്​ മരണത്തിൽ ഇറങ്ങിപ്പോക്ക്​; ലോക്കപ്പിൽ ആരെയും തല്ലാനോ കൊല്ലാനോ കഴിയില്ല-​ മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തി​​​െൻറ ലോക്കപ്​ മരണവുമായി ബന്ധപ്പെട്ട്​ വീണ്ടും പ്രതിപക്ഷത്തി​​​െൻറ ഇറങ്ങിപ്പോക്ക്​. ആലുവ റൂറൽ മുൻ എസ്​.പി എ.വി. ജോർജിന്​ അനുകൂലമായി നിയമോപദേശം നൽകിയത്​ സംബന്ധിച്ച്​ വി.ഡി. സതീശ​​​െൻറ സബ്​മിഷന്​ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞതിന്​ ശേഷമായിരുന്നു ഇറങ്ങിപ്പോക്ക്​. മുഖ്യമന്ത്രിയുടെ മറുപടി തൃപ്​തികരമ​ല്ലെന്നും കേസ്​ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്​.

അടിയന്തരപ്രമേയത്തിനാണ്​ ​നോട്ടീസ്​ നൽകിയതെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന്​ ചൂണ്ടിക്കാട്ടി സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ അനുമതി നിഷേധിക്കുകയും പകരം സബ്​മിഷന്​ അനുവദിക്കുകയുമായിരുന്നു. ലോക്കപ്പിൽ ആരെയും തല്ലാനോ കൊല്ലാനോ കഴിയില്ലെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. വരാപ്പുഴ കേസിൽ പ്രത്യേകസംഘം കൃത്യമായ അന്വേഷണം നടത്തുന്നുണ്ട്​. പ്രതികൾ പൊലീസാണെന്ന ലാഘവത്വം ഇല്ല. എ.വി. ജോർജിനെ അന്വേഷണസംഘം ചോദ്യം ചെയ്​തു. വീഴ്​ചകൾ സംബന്ധിച്ച്​ പ്രോസിക്യൂഷൻ ഡയറക്​ടർ ജനറലി​​​െൻറ നിയമോപദേശം തേടി.

ഇക്കാര്യത്തിലൊന്നും സർക്കാർ ഇടപ്പെട്ടിട്ടില്ല. ആരുടെയെങ്കിലും കാര്യത്തിൽ കൃത്യമായ തെളിവ്​ ലഭിച്ചാൽ പ്രതിയാക്കാൻ അ​ന്വേഷണസംഘത്തിന്​ കഴിയും. കേസ്​ ഹൈകോടതിയു​ടെ പരിഗണനയിലാണ്​. കോടതി നി​ർദേ​ശിച്ചാലും പ്രതിയാക്കാം. അന്വേഷണത്തിൽ പൊലീസി​​​െൻറ ഭാഗത്ത്​ വീഴ്​ചയുണ്ടോയെന്ന്​ പരിശോധിക്കേണ്ടത്​ കോടതിയാണ്​. ശ്രീജിത്തി​​​െൻറ കുടുംബം സർക്കാർ നടപടികളോട്​ തൃപ്​തി രേഖപ്പെടുത്തിയിട്ടുണ്ട്​. സർക്കാറിന്​ കഴിയാവുന്ന ആശ്വാസം എത്തിച്ചിട്ടുണ്ട്​. എന്നാൽ, കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട്​ അവർ കോടതിയെ സമീപിച്ചിട്ടുണ്ടെന്നത്​ വസ്​തുതയാണ്​ -അദ്ദേഹം പറഞ്ഞു.

പ്രതിസ്​ഥാനത്ത്​ പൊലീസ്​ ആയതിനാൽ അ​ന്വേഷണം സി.ബി.​െഎക്ക്​ വിടണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ആവശ്യ​പ്പെട്ടു. മറച്ചുവെക്കാൻ ഇല്ലെങ്കിൽ എന്തുകൊണ്ട്​ ഇതിന്​ തയാറാകുന്നില്ല. സി.പി.എം ഏരിയ സെക്രട്ടറിയെ ചോദ്യം ചെയ്​തതോടെയാണ്​ അന്വേഷണം നിലച്ചത്​. ഹൈകോടതിയിലെ കേസിൽ സർക്കാർ തൃപ്​തികരമായ മറുപടി നൽകിയിട്ടി​ല്ലെന്നും അദ്ദേഹം പറഞ്ഞു. എസ്​.പി കുടുങ്ങിയാൽ വേറെ ചിലരും ​െപടുമെന്നതിനാലാണ്​ കേസ്​ അട്ടിമറിക്കാനുള്ള ശ്രമമെന്ന്​ വി.ഡി. സതീശൻ ആരോപിച്ചു.

എസ്​.പിക്ക്​ പങ്കില്ലെന്ന്​ പറയുന്നു. എങ്കിൽ ആർക്കാണ്​ പങ്ക്​. ‘നരകം ഒഴിഞ്ഞുകിടക്കുന്നു, എല്ലാ ചെകുത്താന്മാരും ഇവിടെയാണ്​’ എന്ന്​ ഷേക്​സ്​പിയർ പറഞ്ഞതാണ്​ കേരളത്തി​​​െൻറ അവസ്​ഥയെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരപ്ര​േമയത്തി​​​െൻറ അനുമതി സംബന്ധിച്ച്​ സ്​പീക്കറും പ്രതിപക്ഷ നേതാവുമായുള്ള വാക്​പോരിനും സഭ സാക്ഷ്യം വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custody deathkerala newspinarayimalayalam newsVarappuzhaSreeith
News Summary - Sreejith's Death Is not The First Custody Death In Kerala, Pinarayi -Kerala news
Next Story