സി.ബി.െഎ എത്തുംവരെ സമരമെന്ന് ശ്രീജിത്ത്
text_fieldsതിരുവനന്തപുരം: ശ്രീജീവിെൻറ ഘാതകരെ കണ്ടെത്താനുള്ള അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് നടത്തുന്ന സമരം 772 ദിവസം പിന്നിട്ടു. അന്വേഷണം സി.ബി.ഐ ഏെറ്റടുത്തുള്ള അറിയിപ്പ് കിട്ടാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ശ്രീജിത്ത്.
അന്വേഷണം ഏറ്റെടുത്തതായുള്ള സി.ബി.ഐ അറിയിപ്പ് തനിക്ക് ലഭിക്കണം. ഇപ്പോൾ കിട്ടിയതുപോലുള്ള അറിയിപ്പുകൾ മുമ്പും ലഭിച്ചിട്ടുണ്ട്. അതൊക്കെ കടലാസിൽ ഒതുങ്ങി. അതിനാലാണ് കേസ് ഏറ്റെടുത്ത് അറിയിപ്പ് ലഭിക്കണമെന്ന് പറയുന്നതെന്നും ശ്രീജിത്ത് വ്യക്തമാക്കി. ഇതിനിടെ, സംഭവത്തിൽ കുറ്റാരോപിതരായ പൊലീസുകാർക്കെതിരെയുള്ള കേസ് ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കും. പൊലീസുകാർക്കെതിരെയുള്ള നടപടി സ്റ്റേ ചെയ്ത ഉത്തരവിനെതിരെ ശ്രീജിത്ത് ഹൈകോടതിയിൽ നൽകിയ ഹരജിയാണ് ചൊവ്വാഴ്ച പരിഗണിക്കുന്നത്. സ്റ്റേ ഉത്തരവ് നീക്കിയാൽ ശ്രീജിത്ത് സമരം പിൻവലിച്ചേക്കുമെന്നും സൂചനയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണം ചൊവ്വാഴ്ച മാത്രമേ ഉണ്ടാകുകയുള്ളൂ. ഹരജിയിൽ കക്ഷി ചേരുമെന്ന് കഴിഞ്ഞദിവസം സർക്കാർ അറിയിച്ചിരുന്നു. സമരത്തിന് പിന്തുണയുമായി സമൂഹമാധ്യമ കൂട്ടായ്മ സെക്രട്ടേറിയറ്റിന് മുന്നിലുണ്ട്.
നേരത്തെ കേസ് ഏറ്റെടുക്കണമെന്ന ആവശ്യം സി.ബി.ഐ തള്ളിയിരുന്നു. ശ്രീജിത്തിെൻറ സമരം സമൂഹമാധ്യമ കൂട്ടായ്മ ഏറ്റെടുക്കുകയും രാഷ്ട്രീയ കേന്ദ്രങ്ങളുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തതോടെയാണ് വീണ്ടും സർക്കാർ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയത്. ശ്രീജിത്തിെൻറ മാതാവ് രമണി ഗവർണറെ കണ്ട് നിവേദനം നൽകുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.