ഈ പ്രതികരിച്ചവർക്കെല്ലാം ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് എന്താ തെളിവ്? -ശ്രീലത നമ്പൂതിരി
text_fieldsതിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവന്നതിന് പിന്നാലെ പലരും നടത്തുന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി നടി ശ്രീലത നമ്പൂതിരി. ഈ പ്രതികരിച്ചവർക്കെല്ലാം ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് എന്താ തെളിവെന്ന് ശ്രീലത നമ്പൂതിരി മാധ്യമപ്രവർത്തകരോട് ചോദിച്ചു. ചീത്ത അനുഭവങ്ങൾ ഉണ്ടായിട്ടുള്ളവർ ധൈര്യമായിട്ട് തെളിവ് സഹിതം പരാതി കൊടുക്കണമെന്നും അവർ പറഞ്ഞു.
‘2009ൽ നടന്ന സംഭവമാണത്. ഇത്രയും നാൾ ഈ നടി എവിടെ പോയിരുന്നു? ഇത്രയും നാൾ എന്തിന് കാത്തിരുന്നു? ബാൻ ചെയ്യുകയാണെങ്കിൽ അവർ വേറെ വല്ല ജോലിക്ക് പോ. സിനിമയിൽ തന്നെ വരണമെന്ന് ഇത്ര തീരുമാനമെന്താ? ഈ കമീഷൻ വരുന്നത് വരെ കാത്തിരുന്നത് എന്തിനാ? ഈ പ്രതികരിച്ചവർക്കെല്ലാം ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് എന്താ തെളിവ്? ഇത് ചുമ്മാ അവിടുന്നും ഇവിടുന്നും പറഞ്ഞുകൊണ്ടിരിക്കുന്നു. ദിവസവും പത്തിരുപത്തഞ്ച് പേർ പീഡനം പീഡനം എന്ന് പറഞ്ഞോണ്ടിരിക്കുന്നു...’ -നടി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായി പറഞ്ഞു.
തനിക്ക് അങ്ങനെയുള്ള ചീത്ത അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ചീത്ത അനുഭവങ്ങൾ ഉണ്ടായിട്ടുള്ളവർ ധൈര്യമായിട്ട് തെളിവ് സഹിതം പരാതി കൊടുക്കണമെന്നും ശ്രീലത നമ്പൂതിരി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.