വെള്ളാപ്പള്ളിയുടെ നിലപാട് പിന്നാക്ക വിഭാഗങ്ങൾക്ക് നഷ്ടം തുറന്ന പോരിനൊരുങ്ങി; ശ്രീനാരായണ ധർമവേദി
text_fieldsആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കാലാകാലങ്ങളിൽ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകൾ ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക ജനവിഭാഗങ്ങൾക്ക് വൻ നഷ്ടമാണ് വരുത്തിവെച്ചതെന്ന് ശ്രീനാരായണ ധർമവേദി.
കാൽനൂറ്റാണ്ടിനിെട നിയമസഭയിൽ പിന്നാക്ക, ഈഴവ പ്രാതിനിധ്യം കുറഞ്ഞത് വെള്ളാപ്പള്ളിയുടെ നിലപാട് മൂലമാണെന്ന് കുറ്റപ്പെടുത്തി അദ്ദേഹത്തിെൻറ പിന്തുണ തേടുന്ന സ്ഥാനാർഥികളെ പരാജയപ്പെടുത്തുക എന്ന ആഹ്വാനവുമായി വേദി പ്രചാരണം ആരംഭിച്ചു.
നേതാക്കളിലും പ്രവർത്തകരിലും വിവിധ രാഷ്ട്രീയപാർട്ടികളിലുള്ളവർ പ്രവർത്തിക്കുന്നുണ്ടെന്നതിനാൽ കെ.കെ. വിശ്വനാഥൻ, എം.കെ. രാഘവൻ, കെ.ഗോപിനാഥൻ, കെ.കെ. രാഹുലൻ തുടങ്ങിയവർ ഭാരവാഹികളായിരുന്ന കാലത്ത് യോഗം രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാറില്ലായിരുന്നുവെന്ന് വേദി ജനറൽ സെക്രട്ടറി ഡോ.ബിജു രമേശ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കാലത്തെ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി (എസ്.ആർ.പി)യുടെ അനുഭവം നേതാക്കളുടെ കണ്ണ് തുറപ്പിച്ചു. ഗുരുദർശനങ്ങളിൽ ഉൗന്നി അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനമായിരിക്കണം യോഗത്തിെൻറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.