പ്രതീക്ഷ നൽകി അധികാരത്തിലെത്തിയിട്ട് തോന്നിയത് ചെയ്യുന്ന ഭരണകൂട ശീലം പഴക്കമുള്ളത് –ശ്രീനിവാസൻ
text_fieldsകൊച്ചി: പ്രതീക്ഷ നൽകി അധികാരത്തിൽ വന്നശേഷം എല്ലാം തോന്നിയപോലെ ചെയ്യുന്ന ഭരണാധികാരികൾ ഇപ്പോൾ മാത്രമല്ല, പണ്ടുമുതലേ ഉണ്ടായിരുന്നെന്ന് നടൻ ശ്രീനിവാസൻ. മാക്സിം ഗോർക്കിയുടെ ‘അമ്മ’ നോവലിലെ രാഷ്ട്രീയപശ്ചാത്തലം വിവരിച്ചായിരുന്നു അഭിപ്രായപ്രകടനം. എറണാകുളം എച്ച് ആൻഡ് സി ഹാളിൽ ‘എെൻറ വായന, എെൻറ ജീവിതം’ വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രയത്നത്തിന് വിലയുണ്ടാകുമെങ്കിലും വിചാരിക്കുന്നേപാലെ സംഭവിക്കുമെന്ന് ഒരുഉറപ്പുമില്ലെന്ന് തെൻറ ജീവിതം ഉദാഹരിച്ച് ശ്രീനിവാസൻ പറഞ്ഞു. നാടകം മെച്ചപ്പെടുത്തുന്നതിന് സിനിമ പഠിക്കാൻ പോയ തനിക്ക് അവസാനം അതുതന്നെയായി ആശ്രയം. പ്രത്യേക വിഭാഗം മാത്രം ആസ്വദിക്കുകയും പൊതുജനങ്ങളിലേക്ക് എത്താതിരിക്കുകയും ചെയ്യുന്ന സിനിമ വിട്ട് നാടകരംഗത്തേക്ക് തിരിഞ്ഞതായിരുന്നു.
പാട്യം ഗോപാലൻ എന്ന കമ്യൂണിസ്റ്റിെൻറ മരണശേഷം മാതൃകയാക്കാൻ മറ്റൊരാൾ ഉണ്ടാകാതിരുന്നതാണ് താൻ കമ്യൂണിസ്റ്റാകാതിരിക്കാനുള്ള കാരണങ്ങളിലൊന്നെന്ന് ശ്രീനിവാസൻ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മുഴുസമയ കമ്യൂണിസ്റ്റായിരുന്ന അച്ഛനും പാർട്ടി പിളർപ്പിനുശേഷം എവിടെ നിൽക്കണമെന്ന ആശങ്കയിലായി.
ഇതിനെല്ലാമുപരി തെൻറ വഴി വേറെയായിരുെന്നന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.