ലേഖനത്തിനെതിരെ രൂക്ഷ വിമർശനം; നിലപാടിൽ മാറ്റമില്ലെന്ന് ശ്രീനിവാസൻ
text_fieldsകൊച്ചി: കോവിഡ് 19െൻറ പശ്ചാത്തലത്തിൽ നടൻ ശ്രീനിവാസൻ നടത്തിയ അഭിപ്രായങ്ങൾക്കെ തിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. വിഷയം പറഞ്ഞ സമയം ശരിയായില്ലെന്നും ലോകം കോ വിഡിനെതിരെ പൊരുതുേമ്പാൾ ഇൗ നിലപാട് ശരിയല്ലെന്നും ആരോഗ്യപ്രവർത്തകരടക്കം ശ് രീനിവാസനെതിരെ രംഗത്ത് വന്നു. എന്നാൽ, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും പ്രധാന രോഗങ്ങൾക്കൊന്നും ശാശ്വത പ്രതിവിധിയില്ലാത്ത ചികിത്സാ സമ്പ്രദായമാണ് അലോപ്പതിയെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും ശ്രീനിവാസൻ പറഞ്ഞു.
‘മനുഷ്യൻ പഠിക്കാത്ത പാഠങ്ങൾ’ എന്ന തലക്കെട്ടിൽ ചൊവ്വാഴ്ച ‘മാധ്യമ’ത്തിൽ ശ്രീനിവാസൻ എഴുതിയ ലേഖനത്തിലെ പരാമർശങ്ങളാണ് വിവാദമായത്. പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാരടക്കം വിറ്റാമിൻ സി കോവിഡിനു പ്രതിവിധിയാണെന്ന് പറയുന്നുണ്ടെന്നും എന്നാൽ, ഇത് എതിർക്കുന്ന അമേരിക്കക്കൊപ്പമാണ് ലോകാരോഗ്യ സംഘടനയും ഐ.എം.എയും എന്നും ശ്രീനിവാസൻ എഴുതിയിരുന്നു. ശ്രീനിവാസേൻറത് സാമൂഹികദ്രോഹമാണെന്നും ലോകാരോഗ്യ സംഘടന അസുഖ വ്യാപനം പ്രോത്സാഹിപ്പിക്കുന്നു എന്ന ഗൂഢാലോചന സിദ്ധാന്തമാണ് മുന്നോട്ടുവെക്കുന്നതെന്നുമായിരുന്നു ഡോ. പി.എസ്. ജിനേഷ് അടക്കമുള്ള ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും വിമർശനം. മരുന്നുകൾ കടലിൽ വലിച്ചെറിയണമെന്ന് പറഞ്ഞിട്ട് അസുഖം വന്നപ്പോൾ മുന്തിയ ആശുപത്രികളിലൊന്നിൽ ചികിത്സ തേടിയ ശ്രീനിവാസൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. കോവിഡിനെതിരെ ഏവരും പൊരുതുേമ്പാൾ ശ്രീനിവാസനെ പോലെ ഒരാൾ ഇങ്ങനെ മണ്ടത്തരം പറയരുതെന്നും ഡോ. ജിനേഷ് പ്രതികരിച്ചു.
എന്നാൽ, കോവിഡിന് വിറ്റാമിൻ സി പ്രതിവിധിയാണെന്ന ഒരു ഡോക്ടറുടെ നിരീക്ഷണം ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്ന് ശ്രീനിവാസൻ പറഞ്ഞു. അതിെൻറ നിജ സ്ഥിതി അറിയില്ല. അതേസമയം ആധുനിക വൈദ്യശാസ്ത്രമെന്ന് അവകാശപ്പെടുന്ന അലോപ്പതിയിൽ വൃക്ക, കരൾ, ഹൃദയരോഗങ്ങൾക്കും പ്രമേഹം, ആസ്ത്മ തുടങ്ങിയവക്കും ശാശ്വത പരിഹാരമില്ല എന്നാണ് നിലപാട്. കീറിമുറിച്ച് മറ്റുള്ളവരുടെ കരളോ ഹൃദയമോ വൃക്കയോ എടുത്തുവെച്ച് ജീവിതകാലം മുഴുവൻ മരുന്ന് നൽകും. ഇതിൽ പാർശ്വഫലങ്ങൾ ഇല്ലാത്തവ കുറവാണ്. ചില രോഗങ്ങൾക്ക് ചില മരുന്നുകൾ ഫലം ചെയ്യുന്നുണ്ടെന്നത് നിഷേധിക്കുന്നില്ല. അലോപ്പതി ഡോക്ടറായിരുന്ന സാമുവൽ ഹാനിമാൻ മരുന്നുകളുെട പാർശ്വഫലങ്ങളിൽ മനം മടുത്താണ് ഹോമിയോപ്പതി കണ്ടുപിടിച്ചത്. താൻ വലിയ ആശുപത്രികളിൽ ചികിത്സ തേടുന്നത് ആധുനിക സൗകര്യം പ്രയോജനപ്പെടുത്താനാണ്. അത് ഇനിയും പോകും. മരുന്നുകൾ കടലിൽ വലിച്ചെറിയണമെന്നതിലും മാറ്റമില്ല- ശ്രീനിവാസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.