അൈദ്വതത്തിലെ അജ്ഞത തുറന്നടിച്ച് ‘ഒഴിപ്പിക്കൽ നായകൻ’
text_fieldsതൃശൂർ: ശങ്കരാചാര്യരെക്കുറിച്ചും അദ്ദേഹത്തിെൻറ ആശയങ്ങളെക്കുറിച്ചും കാര്യമായ അറിവിെല്ലന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിെൻറ തത്വചിന്തയിൽ വിശ്വാസം ഉറച്ചിട്ടില്ലെന്നും ദേവികുളം സബ്കലക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഇടുക്കിയിൽ കൈേയറ്റ ഭൂമിയുടെ പട്ടിക തയാറാക്കുന്നതിനിടയിൽ നിന്ന് ഒഴിവ് കണ്ടെത്തി തൃശൂരിൽ കേരള ബ്രാഹ്മണ സഭ സംഘടിപ്പിച്ച ശ്രീശങ്കര ജയന്തി ആഘോഷങ്ങളുെട സംസ്ഥാനതല ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് ദേവികുളത്തെ ‘ഒഴിപ്പിക്കൽ നായകൻ’ അദ്വൈതത്തിൽ തെൻറ നിലപാട് വ്യക്തമാക്കിയത്.
ഇൗ പരിപാടിക്കായി ശങ്കരാചാര്യരെക്കുറിച്ച് ഇൻറർനെറ്റിൽനിന്ന് പഠിക്കാമെന്ന് വിചാരിെച്ചങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചു. പുതിയ തലമുറക്ക് ശങ്കരാചാര്യരെയും അദ്വൈതവും അറിയില്ല. കുട്ടികൾക്ക് മനസ്സിലാവുന്ന രൂപത്തിൽ ഇവ മാറ്റി എഴുതണം. പുതുതലമുറക്ക് പ്രചോദനമാവുന്ന തരത്തിൽ നോവൽ, സിനിമ രൂപത്തിൽ മാറ്റാവുന്നതാണ്. ശ്രീനാരായണ ഗുരുവിെൻറ ജീവിതം പറയുന്ന സിനിമ പോലെ മടുപ്പിക്കുന്നതാവരുത്. പുതിയ തലമുറക്ക് ദഹിക്കുന്ന രീതിയിൽ ഇത് തയാറാക്കണമെന്ന് അദ്ദേഹം പറഞ്ഞതോടെ സദസ്സിൽ കരേഘാഷം. സദസ്സിലുണ്ടായിരുന്ന മാതാവ് പ്രഫ. രാജത്തെ ചൂണ്ടി നിത്യേന സംസ്കൃതം ശ്ലോകം ചൊല്ലുന്ന അമ്മക്ക് അതിെൻറ അർഥം അറിയുമോ എന്നറിയില്ലെന്നും ശ്രീറാം പറഞ്ഞു.
ഇന്ത്യയെ ഒന്നായി കണ്ട ആശയമാണ് ശങ്കരാചാര്യ ദർശനം. ഒാൾ ഇന്ത്യ സർവീസിെൻറ ലക്ഷ്യവും ഇതാണ്. ഇന്ത്യൻ അഡ്മിനിസ്േട്രറ്റിവ് സർവിസ്, ഇന്ത്യൻ പൊലീസ് സർവിസ്, ഇന്ത്യൻ ഫോറസ്റ്റ് സർവിസ് എന്നിവയാണ് രാജ്യത്തെ ഒന്നായി നിർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. െഎ.എ.എസിെൻറ അന്തസ്സത്ത തിരിച്ചറിയണം. കിണറ്റിലെ തവളകളായി മാറരുതെന്ന് പുതിയ തലമുറയെ ഉപദേശിച്ചാണ് സംസാരം അവസാനിപ്പിച്ചത്.
െഎ.എ.എസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയപ്പോൾ കിട്ടിയതിനെക്കാൾ വലിയ അഭിനന്ദനം ദേവികുളത്തെ ഭൂമി കൈേയറ്റത്തിൽ ഇടപെട്ടപ്പോൾ ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗാനന്തരം കൂടെനിന്ന് സെൽഫിക്കായി സ്ത്രീകളുടെയും കുട്ടികളുടെയും തിക്കും തിരക്കും.പുഷ്പഗിരി ജാനകിനാഥ് ഹാളിൽ നടന്ന പരിപാടിയിൽ കേരള ബ്രഹ്മണസഭ ജില്ല പ്രസിഡൻറ് കെ. ശിവരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് കരിമ്പുഴ രാമൻ, സെക്രട്ടറി എൻ.വി. ശിവരാമകൃഷ്ണൻ, ജോ.സെക്രട്ടറി എൻ.ആർ. പരമേശ്വരൻ, ട്രഷറർ കെ.വി. വാസുദേവൻ, ജില്ല സെക്രട്ടറി മൂർത്തി, ടി.എസ്. വിശ്വനാഥയ്യർ, രക്ഷാധികാരി ടി.എസ്. പട്ടാഭിരാമൻ എന്നിവർ സംസാരിച്ചു. ശങ്കര ദർശനത്തെക്കുറിച്ച് ഡോ.പി.വി. കൃഷ്ണൻനായർ പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.