Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവില്ല നിര്‍മിച്ച്...

വില്ല നിര്‍മിച്ച് നല്‍കാമെന്ന്​ വാഗ്ദാനം ചെയ്ത്​ 19 ലക്ഷം രൂപ തട്ടിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി ശ്രീശാന്ത്

text_fields
bookmark_border
വില്ല നിര്‍മിച്ച് നല്‍കാമെന്ന്​ വാഗ്ദാനം ചെയ്ത്​ 19 ലക്ഷം രൂപ തട്ടിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി ശ്രീശാന്ത്
cancel

കൊച്ചി: വഞ്ചനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ഹൈകോടതിയിൽ. കർണാടക കൊല്ലൂരില്‍ വില്ല നിര്‍മിച്ച് നല്‍കാമെന്ന്​ വാഗ്ദാനം ചെയ്ത്​ 19 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിൽ കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ്​ മുൻകൂർജാമ്യം തേടിയിരിക്കുന്നത്​.

ഹരജി പരിഗണിച്ച ജസ്റ്റിസ്​ സി.പി. മുഹമ്മദ്​ നിയാസ്​ ശ്രീശാന്തിന്‍റെ അറസ്റ്റ്​ താൽക്കാലികമായി വിലക്കി. സർക്കാറിന്‍റെ നിലപാടും തേടി.

കണ്ണൂര്‍ സ്വദേശി സരീഗ് ബാലഗോപാല്‍ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു പൊലീസ് കേസെടുത്തത്. താന്‍ നിർമിക്കുന്ന കായിക അക്കാദമിയില്‍ പരാതിക്കാരനെ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്​ 2019ൽ ശ്രീശാന്ത്​ പണം തട്ടിയെന്നാണ്​ പരാതി. എന്നാല്‍, അനാവശ്യമായി തന്നെ കേസില്‍ പ്രതിയാക്കിയതാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നുവെന്നുമാണ് ഹരജിയിൽ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:S. Sreesanth
News Summary - Sreesanth seeks anticipatory bail in fraud case
Next Story