ഇരുകൈയും മാറ്റിവെച്ച് േശ്രയ പുതുജീവിതത്തിലേക്ക്
text_fieldsകൊച്ചി: ഇരുകൈയുടെയും മുഴങ്കൈക്കും മണിബന്ധത്തിനും ഇടയിലുള്ള ഭാഗം മാറ്റിവെക്കുന്ന ഏഷ്യയിലെ ആദ്യ ശസ്ത്രക്രിയ (അപ്പർ ആം ഡബിൾ ട്രാൻസ്പ്ലാേൻറഷൻ) കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വിജയകരമായി നടത്തി.
റോഡപകടത്തിൽ പരിക്കേറ്റ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കെമിക്കൽ എൻജിനീയറിങ് വിദ്യാർഥിനി േശ്രയ സിദ്ധനഗൗഡയാണ് (19) അപൂർവ ശസ്ത്രക്രിയക്ക് വിധേയയായത്. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച എറണാകുളം രാജഗിരി കോളജിലെ ബി.കോം അവസാനവർഷ വിദ്യാർഥി സചിൻ എന്ന 20കാരെൻറ അവയവങ്ങളാണ് േശ്രയക്ക് ദാനം ചെയ്തത്.
പുണെ ടാറ്റ മോട്ടോഴ്സിലെ സീനിയർ മാനേജർ ഫക്കിർഗൗഡ സിദ്ധനഗൗഡരുടെയും സുമ നാഗിഹള്ളിയുടെയും ഏക മകളാണ് േശ്രയ. പുണെയിൽനിന്ന് മംഗളൂരുവിെല കോളജിലേക്ക് വരുംവഴി േശ്രയ സഞ്ചരിച്ച ബസ് മറിയുകയും ഇരുകൈയും ഞെരിഞ്ഞമരുകയുമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച േശ്രയയുടെ ഇരുകൈയും മുട്ടുെവച്ച് മുറിച്ചുമാറ്റി. കൃത്രിമകൈ പിടിപ്പിച്ചെങ്കിലും ദൈനംദിന കാര്യങ്ങൾപോലും സാധ്യമായിരുന്നില്ല.
അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ 20 സർജൻമാരും 16 അംഗ അനസ്തെറ്റിക് ടീമും ചേർന്നാണ് 13 മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയത്.
നിരവധി ഞരമ്പുകൾ, മസിലുകൾ, രക്തധമനികൾ എന്നിവ യോജിക്കുന്ന ഭാഗമായതിനാൽ ഏറെ അപകട സാധ്യതയുള്ളതായിരുന്നു ശസ്ത്രക്രിയയെന്ന് ഡോ. സുബ്രഹ്മണ്യ അയ്യർ പറഞ്ഞു. ലോകത്ത് ഇത്തരം ഒമ്പത് ശസ്ത്രക്രിയകളേ നടന്നിട്ടുള്ളൂ.
ശസ്ത്രക്രിയയോട് േശ്രയയുടെ ശരീരം നന്നായി പ്രതികരിച്ചെന്നും കൈകൾക്ക് ചലനശേഷി ലഭിച്ചുതുടങ്ങിയെന്നും ഡോക്ടർമാർ അറിയിച്ചു. ആശുപത്രി വിട്ട േശ്രയ ഫിസിയോതെറപ്പി ചെയ്തുവരുന്നു. ഒന്നര വർഷത്തിനുള്ളിൽ കൈകളുടെ 85 ശതമാനം ചലനശേഷിയും തിരികെ ലഭിക്കുമെന്നും ഡോക്ടർമാർ അവകാശെപ്പട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.