ശ്രീ എം ലോകനന്മയ്ക്കുവേണ്ടി പ്രയത്നിക്കുന്ന ആത്മീയാചാര്യൻ -പിണറായി വിജയൻ
text_fieldsതിരുവനന്തപുരം: സഹജീവികളിൽ ഈശ്വരനെ കാണുന്നവരാണ് യഥാർഥ ഈശ്വരവിശ്വാസികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്മഭൂഷൺ ബഹുമതി നേടിയ ശ്രീ എമ്മിന് തലസ്ഥാനത്തെ പൗരാവലിയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സകല മത സാരവുമേകം എന്ന തത്ത്വത്തിലൂന്നി ലോകനന്മയ്ക്കുവേണ്ടി പ്രയത്നിക്കുന്ന ആത്മീയാചാര്യനാണ് ശ്രീ എം. മാനവികതയുടെ മഹാസന്ദേശമാണ് അദ്ദേഹം എപ്പോഴും പ്രകടമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ മുൻ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ഒ. രാജഗോപാൽ, സ്വാമി മോക്ഷ വ്രതാനന്ദ, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയസ്, ബ്രദർ ജെയിൽ തെക്കേമുറി, ഡോ. ഭീമാ ഗോവിന്ദൻ, ആർ. സുശീൽരാജ്, ജ്യോതീന്ദ്രകുമാർ, ഡോ. വിജയ് നായർ, പ്രഫ.സി.ടി. വർഗീസ്, രഞ്ജിത്ത് സദാശിവൻ തുടങ്ങിയവർ സംസാരിച്ചു. ഡോ. ആശാലത രാധാകൃഷ്ണൻ സ്വാഗതവും ബൃന്ദാസനിൽ നന്ദിയും പറഞ്ഞു. സ്വീകരണത്തിന് ശ്രീ എം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.