ശ്രീലങ്കൻ സ്ഫോടനം: പാലക്കാടും കാസർകോടും എൻ.ഐ.എ റെയ്ഡ്; ഒരാൾ കസ്റ്റഡിയിൽ
text_fieldsപാലക്കാട്/കാസർകോട്: ശ്രീലങ്കൻ സ്ഫോടനത്തിെൻറ പശ്ചാത്തലത്തില്‍ പാലക്കാടും കാസർകോടും ദേശീയ അന്വേഷണ ഏ ജൻസിയുടെ (എൻ.ഐ.എ) റെയ്ഡ്. പാലക്കാട്ട് കൊല്ലേങ്കാട് സ്വദേശിയായ 29കാരനെ അന്വേഷക സംഘം കസ്റ്റഡിയിലെടുത്തു. ഞ ായറാഴ്ച രാവിലെ ആറോടെയാണ് എൻ.െഎ.എ ഉദ്യോഗസ്ഥർ പാലക്കാെട്ടത്തിയത്. ലോക്കൽ പൊലീസിെൻറ സഹായത്തോടെ വീട ് വളഞ്ഞ സംഘം വീട്ടിലുണ്ടായിരുന്ന യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് കൊച്ചിയിലേക്കു കൊണ്ടുപോയി.
വീട്ടിലെ അലമാരകളടക്കം പരിശോധിച്ച സംഘം ഇയാൾ ഉപയോഗിച്ച മൊബൈലും കസ്റ്റഡിയിലെടുത്തു. ഒമ്പതു മണിയോടെയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. യുവാവിന് തീവ്രവാദബന്ധമുണ്ടെന്ന് സംശയിക്കുന്നതായും ഇത് പരിശോധിക്കാനാണ് കസ്റ്റഡിയിലെടുത്തതെന്നുമാണ് എൻ.െഎ.എ ഉദ്യോഗസ്ഥർ വീട്ടുകാരോട് പറഞ്ഞത്. യുവാവിെൻറ കുടുംബം രണ്ടു വർഷംമുമ്പാണ് ഇവിടെ വീടുവെച്ച് താമസമായത്. അത്തറിെൻറ കച്ചവടം നടത്തുകയാണ് അവിവാഹിതനായ യുവാവ്. മാതാപിതാക്കൾക്ക് ഇവിടെ തുണിക്കടയുണ്ട്. സലഫി ആശയക്കാരനാണെങ്കിലും ഏതെങ്കിലും സംഘടനയുമായി യുവാവിന് ബന്ധമുള്ളതായി അറിവില്ലെന്ന് സഹോദരൻ പറഞ്ഞു.
കാസർകോട് വിദ്യാനഗറിലെ രണ്ടു വീടുകളിലാണ് ഞായറാഴ്ച രാവിലെ റെയ്ഡ് നടന്നത്. മൊബൈല്‍ ഫോണുകള്‍ അടക്കം പിടിച്ചെടുത്തതായാണ് വിവരം. കൂടുതൽ ചോദ്യംചെയ്യലിനായി തിങ്കളാഴ്ച കൊച്ചി എൻ.െഎ.എ ഒാഫിസിൽ ഹാജരാകാൻ രണ്ടുപേർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനക്ക് വിദ്യാനഗർ പൊലീസിെൻറ സഹായം തേടിയിരുന്നെങ്കിലും റെയ്ഡിൽ സഹകരിപ്പിച്ചില്ല. ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പരയുണ്ടായത്. കാസർകോട് മൊഗ്രാൽ പുത്തൂരിലെ പി.എസ്. അബ്ദുല്ലയുടെ മകൾ പി.എസ്. റസീനയും സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.