റസീനയുടെ മൃതദേഹം ശ്രീലങ്കയിൽ സംസ്കരിക്കും
text_fieldsതിരുവനന്തപുരം: ശ്രീലങ്കയിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശിനി റസീനയുടെ മൃതദേഹം ശ് രീലങ്കയിൽതന്നെ സംസ്കരിക്കാൻ ബന്ധുക്കൾ തീരുമാനിച്ചതായി മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു. ശ്രീലങ്കൻ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തിൽ കൊണ്ടുവരാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോർക്ക അധികൃതർ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ നോർക്ക അധികൃതർ ഹൈകമീഷണറുമായും ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാൽ ശ്രീലങ്കയിൽ തന്നെ സംസ്കാര ചടങ്ങുകൾ നടത്താൻ കുടുംബാംഗങ്ങൾ തീരുമാനിക്കുകയായിരുന്നു.
മൊഗ്രാൽപുത്തൂരിലെ പി.എസ്. അബ്ദുല്ലയുടെ മകളും കർണാടക ബൈക്കംപാടി കുക്കാടി അബ്ദുൽ ഖാദറുടെ ഭാര്യയുമായ പി.എസ്. റസീന (58) കൊളംബോയിൽ ഷാൻഗ്രില ഹോട്ടലിലുണ്ടായ സ്ഫോടനത്തിലാണ് കൊല്ലപ്പെട്ടത്.
ദുബൈയിൽ താമസിച്ചുവരുന്ന റസീനയും ഭർത്താവും അവധിക്ക് കൊളംബോയിലുള്ള ബന്ധുക്കളെ കാണാനെത്തിയതായിരുന്നു. കൊളംബോയിൽ ഷാൻഗ്രില ഹോട്ടലിലായിരുന്നു താമസം. ഞായറാഴ്ച അബ്ദുൽ ഖാദർ ദുബൈയിലേക്ക് പോയശേഷം നാട്ടിലേക്ക് വരാൻ ഹോട്ടൽമുറിയൊഴിഞ്ഞു റസീന പുറത്തു വരുന്നതിനിടെയാണ് സ്ഫോടനം.
കൊളംബോയിൽ വ്യാപാരികളാണ് ഹസീനയുടെ കുടുംബം. സഹോദരനാണ് ഹസീനയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.