ക്ഷേത്ര ദർശനവും പൂജയും കഴിഞ്ഞ് ശ്രീലങ്കന്‍ പ്രധാനമന്ത്രി മടങ്ങി
text_fieldsകാസർകോട്: ബേള കുമാരമംഗലം ക്ഷേത്രത്തിൽ വിേശഷ പൂജ നടത്തിയശേഷം ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ മടങ്ങി. കേരളം നൽകിയ സ്വീകരണത്തിന് കാസർകോട് ജില്ല ഭരണകൂടത്തിന് നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം മടങ്ങിയത്. സ്വകാര്യവും വിശ്വാസസംബന്ധിയുമായതിനാൽ അദ്ദേഹം മാധ്യമങ്ങളുടെയോ ഇതര സ്ഥാപനങ്ങളുടെയോ ഇടപെടൽ അനുവദിച്ചിരുന്നില്ല.
കനത്ത സുരക്ഷയുടെ ഭാഗമായി മാധ്യമങ്ങളെ അകറ്റിനിർത്തി. ജില്ല പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ യാത്രാവഴികളിൽ അഞ്ഞൂറോളം പൊലീസുകാരുടെ സുരക്ഷയാണ് ഏർപ്പെടുത്തിയത്.
കൊല്ലൂര്‍ മൂകാംബിക ദേവിക്ഷേത്ര സന്ദര്‍ശനത്തിനുശേഷം കാസര്‍കോട്ട് 26ന് വൈകീട്ട് നാലുമണിയോടെയാണ് എത്തിയത്. ബേക്കലിലെ താജ് ഹോട്ടലില്‍ തങ്ങിയ അദ്ദേഹവും ഭാര്യയും ശനിയാഴ്ച രാവിലെ 8.45ഓടെ ബേള കുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.