ശ്രീനിവാസന്‍ വധക്കേസ്: ആയുധങ്ങള്‍ കൊണ്ടുപോയതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി
text_fieldsപാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്‍ വധക്കേസില്‍ ആയുധങ്ങള്‍ കൊണ്ടുപോയതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി. പട്ടാമ്പി സ്വദേശി നാസറിന്‍റെ ഉടമസ്ഥതയിലുള്ളതാണിത്. നാസറിന്‍റെ ബന്ധുവീടിനു പിറകില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കാറെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ഇത് വാടകക്കെടുത്ത് ഓടിച്ച മുഖ്യപ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ശ്രീനിവാസൻ കൊല്ലപ്പെട്ട ദിവസം ഉച്ചക്ക് 12.37ന് കാറും കൊലയാളികൾ സഞ്ചരിച്ചിരുന്ന മൂന്ന് ബൈക്കുകളും ബി.ജെ.പി ഓഫിസിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇവിടെനിന്ന് ഊടുവഴികളിലൂടെ സഞ്ചരിച്ചാണ് ആക്രമിസംഘം മേലാമുറിയില്‍ എത്തിയതെന്നാണ് പൊലീസ് നിഗമനം. ഉടമയെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും കാർ കണ്ടെത്താനായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉടമയുടെ ബന്ധുവിന്‍റെ വീടിനു പിന്നിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്.
കാർ വാടകക്ക് എടുത്ത് ഓടിച്ചത് കേസിലെ മുഖ്യപ്രതിയാണെന്നാണ് പൊലീസ് നിഗമനം. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. അഞ്ച് വാളുകളാണ് കൊലയാളി സംഘം ഈ കാറിൽനിന്ന് എടുത്തിരുന്നത്. കേസിൽ നിർണായകമാണ് കാറെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ശ്രീനിവാസൻ വധത്തിൽ അറസ്റ്റിലായ ഉമ്മറുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഇതിനിടെ കേസിൽ കസ്റ്റഡിയിലായ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ജിഷാദിനെ കസ്റ്റഡിയിൽ കിട്ടാൻ തിങ്കളാഴ്ച അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.