ശ്രീറാം വെങ്കിട്ടരാമൻ മെഡിക്കൽ സർവിസ് കോർപറേഷൻ എം.ഡി
text_fieldsതിരുവനന്തപുരം: ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന് പുതിയ പദവി. കേരള മെഡിക്കൽ സർവിസ് കോർപറേഷൻ എം.ഡിയായിട്ടാണ് നിയമനം.
ബാലമുരളിയെ മാറ്റിയാണ് ശ്രീറാമിന് നിയമനം നൽകിയിരിക്കുന്നത്. ബാലമുരളിയെ ഗ്രാമവികസന കമീഷണറായി നിയമിച്ചു. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ മദ്യപിച്ച് അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ.
ഈ കേസിൽ വലിയ എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് വിവാദങ്ങൾക്ക് പിന്നാലെ ശ്രീറാം വെങ്കിട്ടരാമന് ഉയർന്ന ചുമതലകൾ നൽകുന്നതിൽ വലിയ എതിർപ്പുയർന്നിരുന്നു. ശ്രീറാമാണ് വാഹനമോടിച്ചതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടും കേസെടുക്കാൻ ആദ്യം പൊലീസ് മടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.