ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്തു; ആരോഗ്യവകുപ്പില്‍ നിയമനം
text_fieldsതിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ മുഖ്യപ്ര തി ശ്രീറാം വെങ്കിട്ടരാമനെ സസ്പെന്ഷന് റദ്ദാക്കി സര്‍ക്കാര്‍ സര്‍വിസില്‍ തിരിച്ചെടുത്തു. ആരോഗ്യവകുപ്പിലാണ് നിയമനം. ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയാണ് നല്‍കുക. സസ്പെന്ഷന് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീറാം കേന്ദ്ര ട്രൈബ്യൂണലിനെ സമീപിച്ചതിനിടയിലാണ് നടപടി.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ വിളിച്ച സെക്രട്ടറിതല ചര്‍ച്ചയിലാണ് ശ്രീറാമിനെ ആരോഗ്യവകുപ്പില്‍ നിയമിക്കണമെന്ന ആവശ്യം ചീഫ് സെക്രട്ടറിയടങ്ങുന്ന സംഘം മുഖ്യമന്ത്രിയുടെ മുന്നിൽ െവച്ചത്.
കെ.എം. ബഷീർ കാര്‍ ഇടിച്ച് മരിച്ച കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണത്തിന് തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സഞ്ജയ് ഗാർഗിെൻറ റിപ്പോര്‍ട്ട് കൂടി മുന്നിൽെവച്ചായിരുന്നു ഐ.എ.എസ് ലോബിയുടെ നീക്കം. തുടര്‍ന്ന് സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശം തേടി.
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ശ്രീറാമിനെതിരെ കോടതി പരാമര്‍ശം ഇല്ലാത്തതിനാലും സസ്പെന്ഷന് നീട്ടുന്നത് കോടതിയില്‍ സര്‍ക്കാറിന് തിരിച്ചടിയാകുമെന്നായിരുന്നത്രെ നിയമോപദേശം. ഇത് പരിഗണിച്ചാണ് തിരിച്ചെടുത്തത്. പത്ര പ്രവര്‍ത്തക യൂനിയന്‍ ഭാരവാഹികളെ കൂടി വിശ്വാസത്തിലെടുത്താണ് നിയമനമെന്നും യൂനിയന്‍ പ്രതിനിധികളോട് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു.
ശ്രീറാമിനെ തിരിച്ചെടുത്തത് ദുഃഖകരം–ബഷീറിെൻറ കുടുംബം
തിരൂര്‍: ശ്രീറാം വെങ്കിട്ടരാമനെ സർവിസില്‍ തിരിച്ചെടുത്ത സര്‍ക്കാര്‍ നടപടിയില്‍ അമര്‍ഷവും ദുഃഖവുമറിയിച്ച്, കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിെൻറ കുടുംബാംഗങ്ങളും ബന്ധുക്കളും. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ തിരിച്ചെത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സഹോദരങ്ങളും ഭാര്യാസഹോദരനും ‘മാധ്യമ’ത്തോട് പ്രതികരിച്ചു. ഐ.എ.എസ് ലോബിയുടെ ഇടപെടലാണിതിന് പിന്നിലെന്ന് ഇവർ ആരോപിച്ചു. സസ്പെന്‍ഷനിലായ ശ്രീറാമിനെ പെട്ടെന്ന് ആരോഗ്യ വകുപ്പിലേക്ക് നിയമിച്ചതിനെ കുറിച്ച് സര്‍ക്കാർ തലത്തിലും മറ്റും അന്വേഷിച്ചുവരികയാണ്. ബഷീറിെൻറ ഭാര്യ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലിയില്‍ പ്രവേശിച്ച് ഒരാഴ്ച കഴിയുമ്പോഴേക്കും ഇത്തരം നടപടി സ്വീകരിച്ചത് വഞ്ചനയാണ്.
കോവിഡ് 19െൻറ പേരില്‍ ആരോഗ്യ വകുപ്പില്‍ നിയമനം നൽകിയത് പ്രതിഷേധം ഇല്ലാതാക്കാനാണോ എന്ന് സംശയിക്കുന്നതായി ബഷീറിെൻറ സഹോദരൻ അബ്ദുല്‍ ഖാദര്‍ പ്രതികരിച്ചു. കോടതി അടുത്തമാസം പരിഗണിക്കുന്ന കേസില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് മറ്റൊരു സഹോദരൻ അബ്ദുറഹിമാന് പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ പൂര്‍ണമായി തള്ളിക്കളയാനില്ലെന്നും എന്നാൽ, ശ്രീറാമിനെ സർവിസില്‍ തിരിച്ചെടുത്തതില്‍ അതിയായ നിരാശയുണ്ടെന്നും ഭാര്യാസഹോദരന്‍ താജുദ്ദീന് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.