ബഷീറിന്റെ മരണം: ഫോറൻസിക് പരിശോധനയിലും പൊലീസ് ഒത്തുകളി
text_fieldsതിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എ ം. ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ ഫോറൻസിക് പരിശോധനയിലും പൊലീസ് ഒത്തുകളി വ്യക് തമാകുന്നു. ഫോറൻസിക് വിദഗ്ധരെ ഉപയോഗിച്ചുള്ള ഒരു പരിശോധനയും പൊലീസ് നടത്തി യില്ലെന്ന് തെളിയുകയാണ്. ഇൗ മാസം രണ്ടിന് പുലർച്ചെ ഒരു മണിക്കാണ് പബ്ലിക് ഒാഫിസിന ് മുന്നിൽ അപകടം നടന്നത്.
എന്നാൽ ആദ്യഘട്ടത്തിൽ സംഭവസ്ഥലത്തോ വാഹനത്തിലോ ഫോ റൻസിക് പരിശോധന നടത്താൻ പൊലീസ് തയാറായിരുന്നില്ല. മൂന്നിന് രാവിലെ 11ന് അഡീ. സിറ്റി പൊലീസ് കമീഷണർ സഞ്ജയ്കുമാർ ഗുരുഡിൻ സംഭവസ്ഥലത്ത് എത്തിയപ്പോൾ മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് പിന്നീട് കാറിൽ ഫോറൻസിക് പരിശോധന നടത്തിയത്.
അതാകെട്ട സിറ്റി പൊലീസ് കമീഷണറുടെ ഒാഫിസിലെ ഫോറൻസിക് വിദഗ്ധർ പേരിന് നടത്തിയ പരിശോധനയായിരുന്നു. ഇൗ പരിശോധന റിപ്പോർട്ടിൽ കേസിനെ സഹായിക്കുന്ന ഒരു വിവരവുമില്ലെന്നാണ് അറിയുന്നത്. രക്തപരിശോധന നടത്തി ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നെന്ന് ഉറപ്പാക്കുന്നതിൽ വീഴ്ചവരുത്തിയ പൊലീസിന് കാർ അമിതവേഗത്തിൽ ആയിരുന്നെന്നതിന് തെളിവ് ശേഖരിക്കാനും കഴിഞ്ഞിട്ടില്ല.
ഗവർണർ ഉൾപ്പെടെ വി.െഎ.പിമാർ സഞ്ചരിക്കുന്ന മ്യൂസിയം-കവടിയാർ റോഡിൽ നിരവധി നിരീക്ഷണ കാമറകൾ ഉണ്ടായിട്ടും ഇവയൊന്നും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ലെന്ന നിലപാടാണ് പൊലീസിന്. ശ്രീറാം ഒാടിച്ച വാഹനത്തിെൻറ വേഗതയുൾപ്പെടെ കാര്യങ്ങൾ ഫോക്സ് വാഗൻ കമ്പനിയുടെ വിദഗ്ധർ പരിശോധിച്ചെങ്കിലും വേഗം സംബന്ധിച്ച കൃത്യമായ വിവരം ലഭിച്ചില്ലെന്നാണറിയുന്നത്. ഫോറൻസിക് വിദഗ്ധരുടെ സേവനം കൃത്യമായി േതടിയിരുന്നെങ്കിൽ വേഗം സംബന്ധിച്ച കാര്യം കണ്ടെത്താൻ ഒരു പ്രയാസവുമുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
അപകടം നടന്ന പബ്ലിക് ഒാഫിസിെൻറ പ്രധാന ഗേറ്റിന് സമീപം റോഡിൽ കാറിെൻറ ടയറിെൻറ പാട് കൃത്യമായി തന്നെ കാണാൻ സാധിക്കുമായിരുന്നു. ആ സമയത്ത് ഫോറൻസിക് സേവനം കൃത്യമായി പൊലീസ് തേടിയിരുന്നെങ്കിൽ ടയർപാട് പരിശോധിച്ച് വാഹനത്തിെൻറ വേഗം കണ്ടെത്താൻ സാധിക്കുമായിരുന്നു. സംഭവം വിവാദമായിട്ടും ഫോറൻസിക് വിഭാഗത്തിെൻറ സേവനം തേടാതിരുന്നത് ഗുരുതരവീഴ്ചയായി പറയപ്പെടുന്നു. സംഗീതജ്ഞൻ ബാലഭാസ്കറിെൻറ അപകട മരണത്തിലും സമാനമായ വീഴ്ചയാണ് പൊലീസിെൻറ ഭാഗത്ത് നിന്നുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.