ശ്രീറാമിന്റെ കാർ അമിതവേഗത്തിൽ; ദൃശ്യങ്ങൾ പുറത്ത്
text_fieldsതിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാം വെങ ്കിട്ടരാമെൻറ കാർ അമിതവേഗത്തിലായിരുന്നെന്ന് തെളിയിക്കാൻ സഹായകമായ സി.സി.ടി.വി ദ ൃശ്യങ്ങൾ പുറത്ത്. രണ്ട് കിലോമീറ്റർ ദൂരം ഒരു മിനിറ്റിൽ താഴെ സമയംകൊണ്ട് കാർ ഒാടിച് ച് എത്തിയെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ. അപകടം നടന്ന ദിവസം രാത്രി 12.59ന് ശ്രീറ ാം കവടിയാർ പാർക്കിലേക്ക് നടന്നെത്തുന്നതിെൻറ ദൃശ്യങ്ങൾ സ്വകാര്യ ചാനലാണ് പുറത്തു വിട്ടത്.
സി.സി.ടി.വിയിൽനിന്ന് ലഭിച്ച ദൃശ്യങ്ങളിലെ സമയവും അപകടം നടന്ന സമയവും െവച്ചുനോക്കുമ്പോൾ ശ്രീറാം അമിത വേഗത്തിലാണ് കാറോടിച്ചതെന്ന് വ്യക്തം. കവടിയാറിലെ സിവിൽ സർവിസ് ഓഫിസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്തെ സ്വകാര്യ സ്ഥലത്തെ കാമറയിൽനിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്.
വാഹനം വിദഗ്ധർ വീണ്ടും പരിശോധിച്ചു
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ച കേസിൽ ശ്രീറാമിനെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴി പ്രേത്യക അേന്വഷണ സംഘം ബുധനാഴ്ച രേഖപ്പെടുത്തിയേക്കും. ജനറൽ ആശുപത്രിയിലെ പ്രാഥമിക പരിശോധനക്കുശേഷം ശ്രീറാം ചികിത്സ തേടിയ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെയും മെഡിക്കൽ കോളജ് ആശുപത്രിയിലെയും ഡോക്ടർമാരുടെ മൊഴിയാണ് ശേഖരിക്കുക. ശ്രീറാം ജനറൽ ആശുപത്രിയിൽനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഡോ. അനീഷ് രാജിനെ അന്വേഷണസംഘം തലവൻ അസി. കമീഷണർ ഷീൻ തറയിലിെൻറ നേതൃത്വത്തിൽ നേരത്തേ ചോദ്യംചെയ്തിരുന്നു.
ശ്രീറാം മദ്യപിച്ചിരുന്നില്ലെന്നാണ് ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോക്ടർകൂടിയായ അനീഷ് രാജ് അേന്വഷണ സംഘത്തോട് പറഞ്ഞത്. വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്നത് ഉൾെപ്പടെ കാര്യങ്ങൾ അദ്ദേഹം പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. അതിനിടെ അപകടത്തിൽപ്പെട്ട കാറിെൻറ ക്രാഷ് േഡറ്റ റെക്കോഡ് ഉൾെപ്പടെ പരിശോധിക്കുന്നതിനായി ഫോക്സ്വാഗൺ കമ്പനിയിൽനിന്നുള്ള വിദഗ്ധർ ചൊവ്വാഴ്ചയും വാഹനം പരിശോധിച്ചു. അന്വേഷണ സംഘത്തിെൻറ സാന്നിധ്യത്തിലായിരുന്നു പരിശോധന.
ആഗസ്റ്റ് രണ്ടിന് രാത്രി ഒന്നിനാണ് പബ്ലിക് ഓഫിസിന് സമീപം അപകടം നടന്നത്. അതിനുശേഷം ശ്രീറാമിനെ പൊലീസ് ജനറൽ ആശുപത്രിയിലാണ് എത്തിച്ചത്. പ്രാഥമിക ചികിത്സകൾക്കുശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് റഫർ ചെയ്തത്. എന്നാൽ, ശ്രീറാം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. തുടർന്ന്, അദ്ദേഹം അറസ്റ്റിലാവുകയും അവിെടത്തന്നെ റിമാൻഡിൽ കഴിയുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ശ്രീറാമിന് നൽകിയ ചികിത്സ സംബന്ധിച്ച് ഡോക്ടർമാരിൽനിന്ന് വിവരം ശേഖരിക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ചികിത്സാ രേഖകളും പരിശോധിക്കും. ശ്രീറാമിനെ ജയിലിൽ എത്തിച്ചശേഷം പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.