തൊട്ടതിെലാക്കെ റാങ്ക്; നീതിയുടെ മൂന്നാർ ചുവടുകളിലും ഒന്നാമൻ
text_fieldsതൊടുപുഴ: മെഡിക്കൽ എൻട്രൻസിൽ രാജ്യത്തെ 770-ാം റാങ്കുകാരനാണ് ശ്രീറാം വെങ്കിട്ടരാമൻ. സിവിൽ സർവീസിൽ രണ്ടാം റാങ്കുകാരനും. ദേവികുളം സബ്കലക്ടറെന്ന നിലയിൽ രാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങളിൽ വീഴാതിരിക്കുന്നതിലും അദേഹത്തിന് റാങ്ക് തിളക്കം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് നേടിയശേഷം പ്രത്യേക പരിശീലനത്തിനു പോകാതെയായിരുന്നു രണ്ടു തവണ ഇദ്ദേഹം സിവിൽ സർവീസ് പരീക്ഷ എഴുതിയത്. അതിനിടെ ഘട്ടക് മെഡിക്കൽ കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 2013 ലാണ് രണ്ടാം റാങ്കിെൻറ തിളക്കവുമായി സിവിൽ സർവീസിൽ എത്തുന്നത്. പത്തനംതിട്ടയിൽ അസി. കലക്ടറായി ഒരു വർഷം. ഡൽഹിയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ അസി. സെക്രട്ടറിയായി മൂന്നു മാസം. 2016 ജൂലൈ 22ന് ദേവികുളം സബ്കലക്ടറായും എത്തി.
നിയമത്തിെൻറ വഴിവിട്ട് ഒന്നും െചയ്യില്ലെന്ന നിലപാടെടുത്ത് ശ്രീറാമിെൻറ നേതൃത്വത്തിൽ മൂന്നാർ ഭൂമി സംരക്ഷണം കരുത്താർജിച്ച ഘട്ടത്തിലാണ് കൈയേറ്റം ഒഴിപ്പിക്കലിനെതിരെ സി.പി.ഐയും സി.പി.എമ്മും തമ്മിൽ ഇടയുന്ന സ്ഥിതിയുണ്ടായത്. ഇതോടെ സബ് കലക്ടർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രിയും എം.എൽ.എയുമടക്കവും പ്രാദേശിക നേതാക്കളും രംഗത്തുവന്നു. സി.പി.െഎയും റവന്യൂവകുപ്പും സബ്കലക്ടറുടെ കൂടെ നിന്നതുമാത്രമാണ് തുണയായത്. കൈയേറ്റം ഒഴിപ്പിക്കണമെന്ന നിലപാടെടുത്ത് സംസ്ഥന നേതൃത്വം നിലകൊണ്ടപ്പോഴും മൂന്നാറിലെ കോൺഗ്രസ് നേതാക്കളും ചില സി.പി.െഎ നേതാക്കളടക്കവും സബ്കലക്ടർക്കെതിരെ കരുനീക്കുകയായിരുന്നു. അതിനിടെ അപ്രതീക്ഷിതമായാണ് ശ്രീറാം വെങ്കിട്ടരാമന് സ്ഥാന ചലനം ഉണ്ടായത്. കരിയർഗുരു പ്രൊഫ. വെങ്കിട്ടരാമെൻറയും ബാങ്ക് ഉദ്യോഗസ്ഥ രാജം രാമമൂർത്തിയുടെയും മകനാണ് അവിവാഹിതനായ ശ്രീറാം വെങ്കിട്ടരാമൻ. ലക്ഷ്മി സഹോദരിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.