ശ്രീറാം വെങ്കിട്ടരാമൻ ഫീസടച്ചു; മറയൂരിൽ ആദിവാസികൾക്കെല്ലാം ജനനരേഖ
text_fieldsമറയൂർ: ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഗോത്രവർഗക്കാർക്കും പ്രായഭേദമന്യേ ജനനസർട്ടിഫിക്കറ്റുകൾ ഒറ്റയടിക്ക് വിതരണം ചെയ്യും. 1989 ഗോത്രവർഗക്കാർക്കാണ് 28ന് ജനനരേഖ സ്വന്തമാകുന്നത്.
മുൻ ദേവികുളം സബ് കലക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമെൻറ പ്രത്യേക താൽപര്യപ്രകാരം മറയൂർ ഗ്രാമപഞ്ചായത്ത് അംഗൻവാടി വർക്കർമാരുടെ സഹായത്തോടെയാണ് ജനന സർട്ടിഫിക്കറ്റിനുള്ള അപേക്ഷ സ്വീകരിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.
സബ് കലക്ടർ സ്ഥാനത്തുനിന്ന് മാറുന്നതിന് മുമ്പുതന്നെ ശ്രീറാം മുഴുവൻ അപേക്ഷകളും പരിശോധിച്ച് സാധുത നൽകി. പഞ്ചായത്തിൽ അടക്കേണ്ടതിനായി തനിക്ക് ലഭിച്ച അവാർഡ് തുക കൈമാറുകയും ചെയ്തു. 28ന് മറയൂർ ഗവ. എൽ.പി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കലക്ടർ ജി.ആർ. ഗോകുൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.