ശ്രീറാം വെങ്കിട്ടരാമനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റി
text_fieldsതിരുവനന്തപുരം: അമിതവേഗത്തിൽ കാറോടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിെന കൊ ലപ്പെടുത്തിയ കേസിൽ പ്രതിയായ െഎ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് ‘റെട്ര ോഗേഡ് അംനീഷ്യ’യെന്ന മറവിരോഗമാണെന്ന് ഡോക്ടർമാർ. അതിനാൽ വാഹനാപകടമുണ്ടായപ്പ ോൾ എന്ത് സംഭവിച്ചെന്ന കാര്യം ശ്രീറാമിന് ഒാർമയില്ലെന്നാണ് മെഡിക്കൽ കോളജ് ആശുപത ്രി വൃത്തങ്ങൾ നൽകുന്ന വിവരം.
മനസ്സിനെ പിടിച്ചുലയ്ക്കുന്ന ആഘാതം സംഭവിച്ചാൽ റെട്ര ോഗേഡ് അംനീഷ്യയെന്ന അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തി ചിലപ്പോള്‍ സംഭവം ഒരിക്കലും ഓർത്തെടുക്കാൻ സാധിക്കാത്ത തരത്തിൽ മറന്നുപോകാന്‍ സാധ്യതയുണ്ട്. ആഘാതത്തില്‍നിന്ന് മുക്തനാകുമ്പോൾ മറന്നുപോയ ഓർമകൾ തിരികെലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
മാനസികരോഗവിഭാഗം നടത്തിയ പരിശോധനയില്‍ മാനസികസംഘര്‍ഷം കുറയ്ക്കാനുള്ള മരുന്ന് തുടരാൻ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് ഹൈക്കെയര് (സ്റ്റെപ് ഡൗണ്‍) വാര്‍ഡിലേക്ക് മാറ്റി.
ശ്രീറാമിെൻറ ഇടതുകൈയുടെ മണിബന്ധത്തിന് (റിസ്റ്റ്) പരിക്കുണ്ടായിരുന്നു. ഓര്‍ത്തോവിഭാഗം നടത്തിയ എം.ആര്.ഐ പരിശോധനയില്‍ ലിഗമെൻറിന് സാരമായ പരിക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിനാല്‍ ചികിത്സ തുടരാന്‍ നിര്‍ദേശംനല്‍കി. കഴുത്തിലെയും കൈയിലെയും വേദന ഇപ്പോഴുമുണ്ട്. നട്ടെല്ലിെൻറ ഡിസ്കിനുണ്ടായ നേരിയ സ്ഥാനമാറ്റംമൂലം സുഷുമ്നനാഡിക്ക് സമ്മര്‍ദമുണ്ടെന്ന് എം.ആര്.ഐ, സി.ടി പരിശോധനയിലും വ്യക്തമായെന്ന് ആശുപത്രി അധികൃതർ പറയുന്നു. അതിനാല്‍ ചികിത്സ തുടരാന്‍ ന്യൂറോ സര്‍ജറി വിഭാഗവും നിര്‍ദേശിച്ചു.
മൂന്നാഴ്ചത്തെ ചികിത്സക്കുശേഷം ആവശ്യമെങ്കില്‍ ശസ്ത്രക്രിയ നടത്താമെന്നാണ് തീരുമാനം. ശ്രീറാമിനുണ്ടായിരുന്ന പോസ്റ്റ് കൺഗഷൻ സിൻഡ്രോമിൽ റെട്രോഗേഡ് അംനീഷ്യ ഒഴികെ തലവേദന, ഓക്കാനം, ഛർദി എന്നിവക്ക് ശമനമുണ്ടായതിനാലാണ് അദ്ദേഹത്തെ ഐ.സി.യുവിൽനിന്ന് മാറ്റുന്നത്.
ജനറല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. അബ്ദുൽ ലത്തീഫ്, ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ. അനില്‍ പീതാംബരന്, ഓര്‍ത്തോവിഭാഗം പ്രഫ. ഡോ. അരുൺ, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍, ആര്.എം.ഒ ഡോ. മോഹന്‍ റോയ് (സൈക്യാട്രി വിഭാഗം), റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവി ഡോ. ജോൺ എന്നിവരാണ് ശ്രീറാം വെങ്കിട്ടരാമനെ പരിശോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.