ശ്രീറാം: അതീവ അവശനില വെറുംനാടകം
text_fieldsതിരുവനന്തപുരം: സ്െട്രച്ചറിൽ കിടത്തിയും മുഖം മാസ്ക് കൊണ്ട് മറച്ചും അതീവ അവശനില തോന്നിക്കുംവിധം നാടകീയമായാണ് ശ്രീറാം വെങ്കിട്ടരാമനെ ആശുപത്രിയിൽനിന്ന് മജിസ്ട്രേറ്റിെൻറ വീട്ടിലേക്ക് കൊണ്ടുപോയത്. മാധ്യമപ്രവർത്തകെന വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ റിമാൻഡ് പ്രതിയെ മെഡിക്കൽ കോളജിലേക്കോ ജയിലിലേക്കോ മാറ്റാെത സ്വകാര്യ ആശുപത്രിയിലെ ഡീലക്സ് മുറിയിൽ പാർപ്പിച്ചതിനെതിരെ വ്യാപകപ്രതിഷേധമുയർന്നതിനെ തുടർന്നായിരുന്നു നടപടി. കനത്ത പൊലീസ് സന്നാഹത്തിന് നടുവിൽ വൈകീട്ട് അഞ്ചരയോടെയാണ് ശ്രീറാമിനെ മാറ്റിയത്.
വൈകീട്ട് മൂന്നരയോടെ സ്വകാര്യആശുപത്രിയിൽനിന്ന് ശ്രീറാമിനെ മാറ്റുമെന്ന വിവരം പുറത്ത് വന്നതോടെ ആശുപത്രിയുടെ എല്ലാ ഗേറ്റിലും ചാനൽ കാമറകൾ നിരന്നിരുന്നു. വൈകീട്ട് 5.20 ഒാടെ മുഖമൊഴികെ ശരീരം മുഴുവൻ വെള്ളത്തുണി കൊണ്ട് മൂടി സ്െട്രച്ചറിൽ ശ്രീറാമിനെ പുറത്തേക്ക് കൊണ്ടുവന്നു. കാമറകൾ നിരന്നെങ്കിലും മുഖഭാവം പോലും പകർത്താനാകാത്ത വിധം മുഖാവരണം കൂടിയായതോടെ കൃത്യമായ ആസൂത്രണം പ്രകടമായിരുന്നു. കൈക്കുണ്ടായ നേരിയ പരിക്കല്ലാതെ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാതെ ആശുപത്രിയിലെത്തിയയാളിന് ഇത്തരമൊരു അവശത എങ്ങനെയെന്നത് ഉത്തരമില്ലാത്ത ചോദ്യമായിരുന്നു. അപകടത്തിൽപെട്ടയാളെ എടുത്ത് കിടത്തിയതടക്കം ശ്രീറാമാണെന്ന സാക്ഷിമൊഴികൾ കൂടി പുറത്ത് വന്ന സാഹചര്യത്തിൽ വിശേഷിച്ചും.
ആറോടെയാണ് മജിസ്ട്രേറ്റിെൻറ വസതിയിലെത്തിച്ചത്. മജിസ്ട്രേറ്റും ആംബുലൻസിൽ എത്തിയാണ് ശ്രീറാമിനെ കണ്ടത്. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനും അഭിഭാഷകരും ഹാജരായി. ജയിലിലേക്കോ അതോ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കോ മാറ്റുക എന്നത് സംബന്ധിച്ചായിരുന്നു അറിയേണ്ടിയിരുന്നത്. മെഡിക്കൽ കോളജിൽ ഇതിന് സംവിധാനങ്ങളെല്ലാം ഒരുക്കിയിരുന്നു. എന്നാൽ, ജയിലിലേക്ക് മാറ്റാനായിരുന്നു മജിസ്േട്രറ്റിെൻറ നിർദേശം.
ആദ്യം എഫ്.ഐ.ആര് തയാറാക്കിയത് സുപ്രധാന വിവരങ്ങള്‍ പലതും മറച്ചുവെച്ച്
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെയും സുഹൃത്ത് വഫ ഫിറോസിനെയും രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിച്ചതിെൻറ തെളിവുകൾ പുറത്ത്. സുപ്രധാന വിവരങ്ങള്‍ പലതും മറച്ചുവെച്ചാണ് ആദ്യം എഫ്.ഐ.ആര് തയാറാക്കിയത്. ഇടിച്ച കാറിെൻറ നമ്പറല്ലാതെ ഓടിച്ച ആളിെൻറ പേരോ മേല്‍വിലാസമോ എഫ്.ഐ.ആറിൽ നൽകിയിരുന്നില്ല. പുലര്‍ച്ച 12.55ന് നടന്ന അപകടത്തിന് തൊട്ടുപിറകെ പൊലീസ് സ്ഥലത്ത് എത്തിയിട്ടും സ്റ്റേഷനില്‍ വിവരം ലഭിച്ച സമയം രാവിലെ 7.17 എന്നാണ് രേഖപ്പെടുത്തിയത്.
അപകടം നടന്ന ഉടനെ വാഹനം ഓടിച്ചത് വഫയാണെന്ന ശ്രീറാമിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരുടെയും പേരും മേൽവിലാസവും മ്യൂസിയം എസ്.ഐ പി. ഹരിലാൽ കുറിച്ചെടുത്തിരുന്നു. എന്നാൽ, എഫ്.ഐ.ആർ തയാറാക്കിയപ്പോൾ അവ അപ്രത്യക്ഷമായി. പരിശോധനയിൽ മദ്യത്തിെൻറ മണമുണ്ടെന്ന് ജനറൽ ആശുപത്രിയിലെ ഡോ. രാജേഷ് മ്യൂസിയം പൊലീസിന് റിപ്പോർട്ട് നൽകിയെങ്കിലും തുടർന്ന്, ഇയാളുടെ രക്തസാമ്പിൾ പരിശോധിക്കാനോ ഡോക്ടറുടെ റിപ്പോർട്ട് എഫ്.ഐ.ആറിൽ സൂചിപ്പിക്കാനോ പൊലീസ് തയാറായില്ല.
അപകടശേഷം ദേഹപരിശോധനക്കാണ് ശ്രീറാമിനെ പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രാജേഷ് പറഞ്ഞു. രക്തസാമ്പിൾ എടുക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടില്ല. പൊലീസ് ആവശ്യപ്പെട്ടാലേ അതിന് കഴിയൂ. കേസ് രജിസ്റ്റർ ചെയ്തതിെൻറ ക്രൈം നമ്പർ സഹിതം പൊലീസ് എത്തിയാൽ രോഗി സമ്മതിച്ചില്ലെങ്കിലും ബലം പ്രയോഗിച്ച് രക്തമെടുക്കാം. എങ്കിലും മദ്യത്തിെൻറ മണമുണ്ടെന്ന് റിപ്പോർട്ട് നൽകി. രാവിലെയാണ് വഫ ഫിറോസിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, പരിശോധനയിൽ ഇവർ മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായതായും രാജേഷ് പറയുന്നു.
കേസ് അട്ടിമറിക്കാൻ ശ്രമിക്കുെന്നന്ന ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടതോടെയാണ് എഫ്.ഐ.ആറിൽനിന്ന് നിസ്സാര വകുപ്പുകൾ ഒഴിവാക്കാനും ഇരുവരെയും കേസിൽ പ്രതിയാക്കി മജിസ്ട്രേറ്റിന് മുന്നിൽ റിപ്പോർട്ട് സമർപ്പിക്കാനും മ്യൂസിയം പൊലീസ് തയാറായത്. അപകടം നടന്ന് 48 മണിക്കൂർ കഴിയുമ്പോഴും ശ്രീറാം മദ്യപിച്ച ഐ.എ.എസുകാരുടെ ക്ലബിൽ അന്വേഷണം നടത്താൻ പൊലീസ് തയാറായിട്ടില്ല. ക്ലബിലെ ആഘോഷ പരിപാടികളുടെ സി.സി.ടി.വി ദൃശ്യങ്ങളും പാർട്ടിക്കായി ആരൊക്കെ പണം മുടക്കിയെന്നും ആരാണ് പാർട്ടി നടത്തിയതെന്നുമുള്ള വിവരവും ശേഖരിച്ചിട്ടില്ല. വാഹനത്തിെൻറ വേഗം സംബന്ധിച്ച സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചില്ല.
ശ്രീറാം ഓടിച്ച കാറിന് മറ്റ് തകരാറുകൾ ഉണ്ടോയെന്നറിയാനുള്ള മെക്കാനിക്കൽ പരിശോധനയും തന്ത്രപൂർവം ഒഴിവാക്കി. കേസിൽ ദൃക്സാക്ഷിമൊഴികള്‍ മാറ്റി നിര്‍ത്തിയാല്‍ മദ്യലഹരിയില്‍ വാഹനം ഓടിച്ച ശ്രീറാമാണ് അപകടമുണ്ടാക്കിയതെന്ന് മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നല്‍കിയത് വഫ ഫിറോസാണ്. എന്നാൽ, ഇവരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതെ രണ്ട് വകുപ്പുകള്‍ ചുമത്തി പ്രതി ചേര്‍ത്തു. കേസ് കോടതിയിലെത്തുമ്പോള്‍ വഫ ഫിറോസിെൻറ മൊഴി കൂട്ടുപ്രതിയുടെ മൊഴിയായി മാത്രമേ കണക്കാക്കാനാവൂ. ഇത് കേസ് ദുര്‍ബലപ്പെടുത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേസ് അട്ടിമറിക്കാൻ ശ്രമം –സിറാജ് മാനേജ്മെൻറ്
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും ഉദ്യോഗസ്ഥതലത്തിൽ ബോധപൂർവവും ആസൂത്രിതവുമായ ശ്രമങ്ങൾ നടക്കുെന്നന്ന് സിറാജ് മാനേജ്മെൻറ്. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കണം. ശ്രീറാം വെങ്കിട്ടരാമനെ സർവിസിൽനിന്ന് മാറ്റണം. കേസ് അട്ടിമറിക്കാനുള്ള നീക്കം തടഞ്ഞില്ലെങ്കിൽ മാനേജ്മെൻറും ജീവനക്കാരും സിറാജ് പത്രം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനവും പ്രക്ഷോഭമാരംഭിക്കുെമന്നും യൂനിറ്റ് ചെയർമാൻ സൈഫുദ്ദീൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തതിലും പ്രതിയുടെ രക്തസാമ്പിളെടുത്തതിലുമെല്ലാം പൊലീസ് ഒത്തുകളി വ്യക്തമാണ്. വാഹനാപകടത്തിലെ ഇര മണ്ണിനടിയിലായിട്ടും പ്രതി എല്ലാവിധ സുഖസജ്ജീകരണങ്ങളോടെയും സ്വകാര്യആശുപത്രിയിൽ കഴിയുകയാണ്. നിയമബോധമുള്ള സിവിൽ സർവിസ് ഉദ്യോഗസ്ഥനായതിനാൽ നരഹത്യക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.