Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2018 3:44 PM IST Updated On
date_range 26 July 2018 9:49 AM ISTബിനോയിക്കെതിരെയുള്ളത് സിവിൽകേസ് മാത്രം, പാർട്ടി ഇടപെടേണ്ടതില്ല: എസ്.ആർ.പി
text_fieldsbookmark_border
കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് ബാലകൃഷ്ണനെതിരെ ദുബൈയിലുള്ളത് സിവിൽ കേസ് മാത്രമാണെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള. വിദേശത്ത് നടന്ന ഒരു ഇടപാടാണിത്. അത് വിദേശത്ത് തന്നെ തീര്‍ക്കും. ഇതില്‍ എതിര്‍കക്ഷിയും ബിനോയിയും അവരുടെ പക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇതിലെ വിധി ദുബായ് കോടതി പറയട്ടെയെന്നും എസ്.ആർ.പി പറഞ്ഞു.
സംഭവത്തില്‍ പാര്‍ട്ടിക്ക് പരാതി കിട്ടിയിട്ടില്ല. അതിനാല്‍ പാര്‍ട്ടി ഇടപെടേണ്ടതുമില്ല. സര്‍ക്കാരും ഇടപെടില്ല. എന്തെങ്കിലും ഒരു ആക്ഷേപം ഉണ്ടായാല്‍ അതില്‍ ചാടിക്കയറി വിധി പറയുന്ന രീതി ശരിയല്ലെന്നും എസ്.ആർ.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story