ഇന്ത്യയിലെ ചൈന വിരുദ്ധ പ്രചാരണം കമ്യൂണിസ്റ്റ് പാർട്ടിയെ ലക്ഷ്യമിട്ടെന്ന് എസ്.ആർ.പി
text_fieldsകോട്ടയം: ഇന്ത്യയിലെ ചൈന വിരുദ്ധ പ്രചാരണം കമ്യൂണിസ്റ്റ് പാർട്ടിയെ ലക്ഷ്യമിട്ടാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള. അമേരിക്കൻ സാമ്രാജിത്വത്തെ വരെ വെല്ലുവിളിക്കാൻ പോന്ന ശക്തയായി ചൈന വളർന്നു. ആഗോളതലത്തിൽ ചൈനയുടെ ശക്തി കുറച്ചു കാണിക്കാനുള്ള ശ്രമം നടക്കുന്നു. ഇതിനായി ആസൂത്രിത പ്രചാരണം നടക്കുന്നുണ്ട് . ചൈനയെ വളയാൻ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ സഖ്യം നിൽക്കുന്നുവെന്ന് എസ്.ആർ.പി കൂട്ടിച്ചേർത്തു. സി.പി.എം കോട്ടയം ജില്ലാ സമ്മേളനവേദിയിലാണ് എസ്.ആർ.പിയുടെ പ്രസംഗം.
ആഗോളതലത്തിൽ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കി. കോവിഡ് സമയത്ത് 116 രാജ്യങ്ങൾക്ക് വാക്സിൻ നൽകിയെന്നും എസ്.ആർ.പി കൂട്ടിച്ചേർത്തു. രാജ്യത്തെ രണ്ട് പ്രധാന രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസിനും ബി.ജെ.പിക്കും ആഭ്യന്തര ജനാധിപത്യ മില്ല. ചില കോക്കസുകളാണ് അവരുടെ ദേശീയ, സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കുന്നത്. അവരുടെ നയവും ഇവരാണ് തീരുമാനിക്കുന്നത്. ബി.ജെ.പിയുടെ കാര്യത്തിൽ ആർ.എസ്.എസ് നേതൃത്വമാണ് ഈ കോക്കസ്.
അതേസമയം കോൺഗ്രസിൽ സോണിയാ ഗാന്ധി , രാഹുൽ , പ്രിയങ്ക ഈ ത്രിമൂർത്തികളാണ് എല്ലാ ഭാരവാഹികളെയും നിയമിക്കുന്നത്. ഈ ജനാധിപത്യമില്ലായ്മ രാജ്യത്തെയും ബാധിക്കുന്നുവെന്ന് എസ്.ആർ.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.