സമരപ്പന്തലില്‍നിന്ന് ക്ളാസ് മുറിയിലേക്ക്
text_fieldsതിരുവനന്തപുരം: സമരമുഖരിതമായ 29 ദിനത്തിനുശേഷം പേരൂര്‍ക്കട ലോ അക്കാദമി ലോ കോളജില്‍ തിങ്കളാഴ്ച ക്ളാസ് തുടങ്ങി. പ്രക്ഷോഭവിജയം സമ്മാനിച്ച ആഹ്ളാദാരവങ്ങളോടെയാണ് വിദ്യാര്‍ഥികള്‍ കോളജിലത്തെിയത്. മുദ്രാവാക്യം വിളിക്കൊപ്പം വാദ്യോപകരണങ്ങളും പാട്ടും മേളവും നൃത്തവുമെല്ലാമുള്ള ആഹ്ളാദപ്രകടനവും മധുരംവിതരണവും ചേര്‍ന്ന് ആദ്യ ദിനംതന്നെ ആവേശകരമായി. സമരപ്പന്തലില്‍നിന്ന് ക്ളാസ് മുറിയിലത്തെുമ്പോഴും ആരവത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല.
സമരത്തിന്‍െറ നെടുന്തൂണായിരുന്ന വിദ്യാര്‍ഥിനികളും സന്തോഷപ്രകടനങ്ങള്‍ക്കുണ്ടായിരുന്നു. സമരവും പ്രതിഷേധവും പ്രിന്‍സിപ്പലിന് എതിരെ മാത്രമായിരുന്നെന്നും ഇനി ലക്ഷ്യം പഠനത്തില്‍ ശ്രദ്ധിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ലക്ഷ്മി നായര്‍ക്ക് പകരം വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്കാണ് പ്രിന്‍സിപ്പലായി താല്‍ക്കാലിക ചുമതല. സംയുക്ത വിദ്യാര്‍ഥി ഐക്യം ഒന്നിച്ച് ആഹ്ളാദപ്രകടനം നടത്തിയപ്പോള്‍ സമരത്തിലേതുപോലെ വിജയാഘോഷത്തിലും എസ്.എഫ്.ഐ പ്രത്യേകം നിന്നു.
ക്ളാസ് തുടങ്ങുന്നതിനാല്‍ ദൂരത്തുള്ള വിദ്യാര്‍ഥികള്‍ ഞായറാഴ്ചയോടെ ഹോസ്റ്റലില്‍ എത്തിയിരുന്നു. രാവിലെ ഒമ്പതിന് ക്ളാസ് തുടങ്ങി. ആദ്യ മണിക്കൂറിന് ശേഷമുള്ള ഒഴിവുവേളയിലാണ് ക്ളാസ് കാമ്പയിന്‍ അടക്കം ആഹ്ളാദപ്രകടനം നടന്നത്. അതിനിടെ ഉച്ചക്ക് 12.30 ഓടെ ദേശീയ വനിത കമീഷന്‍ അംഗം സുഷമ സാഹു കോളജിലത്തെി വിദ്യാര്‍ഥികളുടെ മൊഴിയെടുത്തു. ഉച്ചക്ക് രണ്ടോടെയാണ് അവര്‍ മടങ്ങിയത്.
പി.ടി.എ രൂപവത്കരണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് രക്ഷാകര്‍തൃയോഗവും വിളിച്ചിട്ടുണ്ട്. അക്കാദമിയിലെ അനധികൃത ഭൂമിയുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്‍െറ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ക്ളാസ് പുനരാരംഭിച്ചത്. പ്രധാന കവാടത്തിലെ ഗേറ്റും തൂണുകളും കഴിഞ്ഞ ദിവസം പൊളിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.