സ്വർണക്കടത്ത്: വാർത്തകൾക്കെതിരെ എസ്.എസ് ജ്വല്ലറി ഉടമ പരാതി നൽകി
text_fieldsപരപ്പനങ്ങാടി (മലപ്പുറം): സ്വർണക്കടത്തിലെ കണ്ണിയായി കാണിച്ച് ചില ചാനലുകളിലും സമൂഹമാധ്യമങ്ങളിലും വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പരപ്പനങ്ങാടിയിലെ എസ്.എസ് ജ്വല്ലറി ഉടമ വാജിദ് ഓലപ്പീടിക. പരപ്പനങ്ങാടി, ഫറോക്ക് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.
തന്നെ കള്ളക്കടത്തുകാരനായി ചിത്രീകരിച്ച് ചാനലുകളിലും തുടർന്ന് സമൂഹമാധ്യമങ്ങളിലും വ്യാജപ്രചാരണം നടന്നത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോൺ കാളുകൾ വന്നപ്പോഴാണ് അറിഞ്ഞത്. 2018 ജനുവരി 28ന് മണ്ണൂരിലെ എസ്.എസ് ഗോൾഡ് ആൻഡ് ഡയമണ്ട് ഷോറൂം പാണക്കാട് ഹൈദരലി തങ്ങൾ ഉദ്ഘാടനം ചെയ്ത ഫോട്ടോ ഫേസ്ബുക്കിൽനിന്ന് എടുത്ത് ദുരുപയോഗപ്പെടുത്തി. ഈ ഫോട്ടോയാണ് വാർത്തകൾക്കൊപ്പം വെച്ചിരിക്കുന്നത്.
ചാനലുകൾ തിരുത്തിയാലും സ്വർണക്കടത്തുമായി തങ്ങളുടെ സ്ഥാപനത്തെ ചേർത്തുണ്ടാക്കിയ വാർത്ത മാപ്പർഹിക്കുന്നതല്ലെന്നും മലപ്പുറം ജില്ലയിൽ തങ്ങളുടെതല്ലാത്ത മറ്റൊരു എസ്.എസ് ജ്വല്ലറി ഗ്രൂപ്പില്ലെന്നും നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും വാജിദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.