എസ്.എസ്.എഫ് ദേശീയ സമ്മേളനത്തിന് തുടക്കം
text_fieldsന്യൂഡല്‍ഹി: രാംലീല മൈതാനിയില്‍ പതാക ഉയർന്നതോടെ സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ (എ സ്.എസ്.എഫ്) ദേശീയ സമ്മേളനത്തിന് ഡൽഹിയിൽ തുടക്കം. ശ്യാമപ്രസാദ് മുഖർജി സിവിക് സെ ൻററിൽ ജോധ്പുര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അക്തറുല്‍ വാസിഅ് ഉദ്ഘാടനം ചെയ് തു. മുസ്ലിം സമുദായത്തിെൻറ ഉന്നമനത്തിന് പ്രഥമമായി വേണ്ടത് ഐക്യമാണെന്ന് ഡോ. അദ്ദേഹം അഭിപ്രായപ്പെട്ടു.
23 സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം അംഗങ്ങൾ പങ്കെടുത്ത പ്രതിനിധി സമ്മേളനത്തിെൻറ സമാപന സെഷനില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് സംസാരിച്ചു. വിവിധ സെഷനുകളിലായി ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുല്ല വടകര, ഡോ. അല്‍ഹാജ് ഫസല്റസ്വി, ഷൗക്കത്ത് ബുഖാരി, സുഹൈറുദ്ദീന്‍ നൂറാനി, ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി എന്നിവര്‍ സംസാരിച്ചു.
സമാപന ദിവസമായ ഇന്ന് മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽനിന്ന് രാംലീലയിലെ ‘ഗരീബ് നവാസ് സമാധാന സമ്മേളന’ നഗരിയിലേക്ക് എസ്.എസ്.എഫ് പ്രവർത്തകരുടെ വിദ്യാർഥി റാലി നടക്കും. ന്യൂഡല്‍ഹിയിലെ ആംഗ്ലോ-അറബിക് സ്കൂളില്‍ നടക്കുന്ന സംഘടന കൗണ്‍സിലിനുശേഷം ഒമ്പത് മണിക്കാണ് റാലി തുടങ്ങുക. തുടര്‍ന്ന് 10ന് രാംലീല മൈതാനിയില്‍ നടക്കുന്ന ‘ഗരീബ് നവാസ് സമാധാന സമ്മേളനം’ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. സാമൂഹിക-സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. ഒാള് ഇന്ത്യ തന്‍സീം ഉലമായേ ഇസ്ലാം എന്ന സംഘടനയുടെ കൂടി ആതിഥ്യത്തിലാണ് സമാപന സമ്മേളനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.