'കിറ്റുകൾ വേണ്ട; നിര്‍ഭയമായി ജീവിക്കാന്‍ ഉറപ്പ് വേണം'..മൻസൂർ വധത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ പ്രതികരണവുമായി എസ്.എസ്.എഫ് പ്രകടനം -VIDEO
text_fieldsഇരിട്ടി: കടവത്തൂർ പുല്ലൂക്കരയിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പിടിക്കാത്തതിനെതിരെ കടുത്ത പ്രതിഷേധവുമായി എസ്.എസ്.എഫ് പ്രവർത്തകർ. എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ മിക്ക സ്ഥലങ്ങളിലും സി.പി.എമ്മിനെതിരെ രൂക്ഷമായ മുദ്രാവാക്യം വിളികളാണ് ഉയർന്നത്.
'രക്തമേറെ കുടിച്ചിട്ടും നിങ്ങടെ ദാഹം തീരുന്നില്ലേൽ
മനുഷ്യരക്തം കട്ടപിടിച്ച് നരച്ചു മങ്ങിയ ചെങ്കൊടികള്‍
അഴിച്ചുവെക്കൂ സഖാക്കളെ……
വികസനമൊന്നും വന്നില്ലേല്ലും, കിറ്റുകളൊന്നും തന്നില്ലേലും
നിര്‍ഭയമായി ജീവിക്കാന്‍ ഉറപ്പ് വേണം നാട്ടാര്‍ക്ക്'
ചുവപ്പണിഞ്ഞ നരഭോജികളെ പിടിച്ചുകെട്ടി ഭരിക്കാമെന്ന്
ഉറപ്പുനൽകൂ സർക്കാറേ...
എന്നാണ് കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നടന്ന പ്രകടനത്തിൽ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. സി.പി.എമ്മിനെ പേരെടുത്ത് പറഞ്ഞാണ് പ്രകടനങ്ങളിൽ പ്രതിഷേധമുയർന്നത്.
'പകയടങ്ങാത്ത കൊലപാതക രാഷട്രീയത്തിനെതിരേ' എന്ന തലക്കെട്ടിൽ എസ്.എസ്.എസ്.എഫിന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി 120 കേന്ദ്രങ്ങളിലാണ് പ്രതിഷേധപ്രകടനം സംഘടിപ്പിച്ചത്. മൻസൂറിന്റെ ഘാതകരെ സി.പി.എം സംരക്ഷിക്കരുതെന്ന് എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രാഷ്ടീയ തിമിരം ബാധിച്ച ഒരു കൂട്ടം പ്രവർത്തകരിൽ നിന്ന് സംഭവിച്ച അവിവേകത്തെ സി.പി.എം തള്ളി പറഞ്ഞിട്ടുണ്ടെങ്കിലും അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ സിപിഎം തയ്യാറായാൽ മാത്രമാണ് പ്രതികളെ തള്ളി പറഞ്ഞ നടപടി ആത്മാർത്ഥമാണെന്ന് പറയാൻ സാധിക്കൂവെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കൊലപാതകം നടന്നയുടനെ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖം രക്ഷിക്കാൻ കൊലപാതകത്തെയും കൊലപാതകികളെയും തള്ളികളയുകയും പ്രതിഷേധം തണുക്കുമ്പോൾ പ്രതികൾക്ക് നിയമ സഹായമടക്കമുള്ളവ ഉറപ്പു വരുത്തുകയും ചെയ്യുന്ന രീതിയും അവസാനിപ്പിക്കണം. കുറ്റവാളികളെ ഒറ്റപ്പെടുത്തുന്ന രീതി രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ചെങ്കിലേ, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താൻ കഴിയുകയുള്ളൂവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
മൻസൂറടക്കം മൂന്ന് എസ്.എസ്.എഫ് പ്രവർത്തകരാണ് കഴിഞ്ഞ മൂന്നു വർഷത്തിനിെട രാഷ്ട്രീയ സംഘർഷത്തിൽ കൊലക്കത്തിക്ക് ഇരയായത്. 2018ൽ കൊല്ലപ്പെട്ട മട്ടന്നൂരിലെ ഷുഹൈബ്, 2020ൽ കൊല്ലപ്പെട്ട കാഞ്ഞങ്ങാട്ടെ ഔഫ് അബ്ദുറഹിമാൻ എന്നിവരും എസ്.എസ്.എഫുമായി ബന്ധമുള്ളവരായിരുന്നു.
മൻസൂർ എസ്.എസ്.എഫ് പ്രവർത്തകനും മൻസൂറിെൻറ പിതാവ് മുസ്തഫ പാറാൽ കേരള മുസ്ലിം ജമാഅത്ത് പുല്ലൂക്കര യൂനിറ്റ് ജോ. സെക്രട്ടറിയുമാണ്. മൻസൂറിെൻറയും ഷുഹൈബിെൻറയും കൊലപാതകത്തിൽ പ്രതിസ്ഥാനത്ത് സി.പി.എമ്മുകാരാണ് എങ്കിൽ ഔഫ് അബ്ദുറഹിമാെൻറ കൊലക്കേസിൽ പ്രതികൾ മുസ്ലിം ലീഗുകാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.