എസ്.എസ്.എൽ.സി ഫലം നാളെ ഉച്ച രണ്ടിന്
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷഫലം ചൊവ്വാഴ്ച ഉച്ചക്ക് ശേഷം രണ്ടിന് പ്രസിദ്ധീകരിക്കും. അന്നുതന്നെ രാവിലെ 10ന് പരീക്ഷാ പാസ്ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകും.
ടാബുലേഷൻ ജോലികൾ ഏറക്കുറെ പൂർത്തിയായി. മാർക്കുകളുടെ അന്തിമ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ഇത് തിങ്കളാഴ്ചയോടെ പൂർത്തിയാകും. ഇത്തവണ 4,22,347 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.
കോവിഡ് വ്യാപനത്തെ തുടർന്ന് ഇടക്ക് നിർത്തിവെച്ച പരീക്ഷ പിന്നീട് മേയ് 26ന് പുനരാരംഭിക്കുകയും 28ന് പൂർത്തിയാക്കുകയും ചെയ്തിരുന്നു. ജൂൺ ഒന്നിന് തുടങ്ങിയ മൂല്യനിർണയം രണ്ട് ഘട്ടങ്ങളിലായി ജൂൺ 22ന് പൂർത്തിയാക്കിയിരുന്നു.
കൂടുതൽ അധ്യാപകരെ മൂല്യനിർണയത്തിന് നിയോഗിച്ച് നിശ്ചയിച്ചതിലും രണ്ട് ദിവസം മുമ്പ് മൂല്യനിർണയം പൂർത്തിയാക്കി. കഴിഞ്ഞവർഷം 98.11 ശതമാനമായിരുന്നു വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.