എസ്.എസ്.എൽ.സി, പ്ലസ് ടു; മലക്കം മറിഞ്ഞ് സർക്കാർ
text_fieldsതിരുവനന്തപുരം: മാർച്ചിൽ പൊതുപരീക്ഷ നടത്താൻ സർക്കാർ തീരുമാനിച്ചത് ഭൂരിഭാഗം അധ്യാപകസംഘടനകളുടെയും എതിർപ്പ് അവഗണിച്ച്.
ആദ്യം പാഠഭാഗങ്ങൾ പഠിപ്പിച്ചുകഴിഞ്ഞ ശേഷം ഏപ്രിലിലോ മേയിേലാ പരീക്ഷ നടത്തണമെന്നായിരുന്നു നിർദേശം. ഇത് അവഗണിച്ചാണ് മോഡൽപരീക്ഷ നടത്തി മുന്നൊരുക്കം പൂർത്തിയാക്കിയത്. ഇൗ നിലപാടിലാണ് ഇപ്പോൾ സർക്കാർ മലക്കംമറിഞ്ഞത്.
അധ്യാപകരുടെ തെരഞ്ഞെടുപ്പ് പരിശീലനം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയുള്ള കെ.എസ്.ടി.എയുടെ നിവേദനം മാർച്ച് ഒന്നിന് സർക്കാറിന് കിട്ടിന്നു. കഴിഞ്ഞ അഞ്ചിനാണ് ഫയൽ മുഖ്യമന്ത്രിക്ക് കൈമാറിയത്. തെരഞ്ഞെടുപ്പ് കമീഷെൻറ അനുമതി വേണമെന്ന് ചൂണ്ടിക്കാണിച്ചതിനെത്തുടർന്നാണ് ഫയൽ കൈമാറിയത്.
പരീക്ഷ ഏപ്രിൽ, മേയ് മാസങ്ങളിലേക്ക് മാറ്റിയാൽ ചൂട് കനക്കുമെന്നത് വിദ്യാർഥികളെ ദുരിതത്തിലാക്കും. ഏപ്രിൽ രണ്ടാംവാരം നടത്താൻ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ചിൽതന്നെ തീർക്കാനും ആലോചനയുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനമുണ്ടായാൽ അതും പരീക്ഷ നടത്തിപ്പിന് വെല്ലുവിളിയാകും.
അേതസമയം, പരീക്ഷമാറ്റത്തിനുള്ള ആവശ്യം ഉന്നയിക്കുന്നതിന് പിന്നിൽ അധ്യാപകരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കാനുള്ള നീക്കത്തിെൻറ ഭാഗമാണെന്ന് നേരേത്തതന്നെ ആക്ഷേപമുയർന്നിരുന്നു.
പ്രാദേശികതലങ്ങളിൽ പ്രചാരണപ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നവരിൽ ഒേട്ടറെപ്പേർ സ്കൂൾ അധ്യാപകരാണ്. മാർച്ച് 17 മുതൽ 30 വരെ പരീക്ഷ നടക്കുന്നത് പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വിഘാതമാകുമെന്ന് കണ്ടാണ് മറ്റുകാരണം നിരത്തിയുള്ള പരീക്ഷമാറ്റനീക്കം എന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.