എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് അച്ചടി 12ന് തുടങ്ങും
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കറ്റുകളുടെ അച്ചടി മേയ് 12ന് തുടങ്ങും. 10 ദിവസം കൊണ്ട് അച്ചടി പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. 4.55 ലക്ഷം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളാണ് അച്ചടിക്കേണ്ടത്. അച്ചടിക്ക് ശേഷം പരിശോധനപൂർത്തിയാക്കി മേയ് അവസാനവാരംതന്നെ സർട്ടിഫിക്കറ്റുകൾ ഡി.ഇ ഒാഫിസുകൾ വഴി സ്കൂളുകളിലെത്തിക്കും. സർട്ടിഫിക്കറ്റുകൾ തയാറാക്കുന്നതിന് മുന്നോടിയായി െറഗുലർ വിഭാഗം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് പ്രിവ്യൂ പരീക്ഷാഭവെൻറ iExam ലിങ്കിൽ ലഭ്യമാകും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രിവ്യൂ ലഭ്യമാകും. വിദ്യാർഥികളുടെ ബയോഡാറ്റ പാർട്ടിൽ തിരുത്തലുകൾ ആവശ്യമായർക്ക് അത് വരുത്താൻ അവസരം നൽകുന്നതിനാണ് പ്രിവ്യൂ ലഭ്യമാക്കുന്നത്. തിരുത്തൽ ആവശ്യമുള്ളവരുടെ വിവരങ്ങൾ മേയ് ഒമ്പതിനകം iexamhelpdesk@gmail.com വിലാസത്തിലേക്ക് പ്രധാനാധ്യാപകർ മെയിൽ ചെയ്യണം. ഹയർ സെക്കൻഡറി പ്രവേശനനടപടികൾ മേയ് എട്ടിന് തുടങ്ങുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിലെ ഗ്രേഡ് വിവരങ്ങൾ അടങ്ങിയ ഡാറ്റാബേസ് പരീക്ഷാഭവൻ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന് ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.