എസ്.എസ്.എൽ.സി: ചോദ്യകർത്താവിന് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സിയുടെ വിവാദ ചോദ്യേപപ്പർ തയാറാക്കിയ ചോദ്യകർത്താവിനെ സസ്െപൻഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിെൻറ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉഷ ടൈറ്റസാണ് ചോദ്യം തയാറാക്കിയ കണ്ണൂർ ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ജി. സുജിത്കുമാറിനെ സസ്പെൻഡ് ചെയ്ത്് ഉത്തരവിറക്കിയത്.
ബോർഡ് ചെയർമാൻ റിട്ട. എ.ഇ.ഒ കെ.ജി വാസുവിനെ എല്ലാ പരീക്ഷാ ജോലികളിൽനിന്നും മാറ്റിനിർത്താൻ തീരുമാനിച്ചു. ഇൻവിജിലേഷൻ, ചോദ്യം തയാറാക്കൽ, മൂല്യനിർണയം തുടങ്ങിയവയിൽനിന്നുമാണ് മാറ്റിനിർത്തുന്നത്. ചോദ്യേപപ്പർ തയാറാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.
ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ടനുസരിച്ച് മറ്റു നടപടികളുണ്ടാവും. സുജിത് കുമാർ സുഹൃത്തായ കണക്ക് അധ്യാപകനിൽനിന്ന് ശേഖരിച്ച ചോദ്യങ്ങൾ ഉപയോഗിച്ചാണ് എസ്.എസ്.എൽ.സി ചോദ്യപേപ്പർ തയാറാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹം ഒേട്ടറെ സ്വകാര്യ ട്യൂഷൻ സെൻററുകൾക്കും ചോദ്യം തയാറാക്കി നൽകിയിട്ടുണ്ട്. മലപ്പുറം അരീക്കോട് തോട്ടുമുക്കത്തെ മെറിറ്റ് എന്ന സ്വകാര്യ സ്ഥാപനം ഉൾപ്പെടെയുള്ളവ വിദ്യാർഥികൾക്ക് നൽകിയ ചോദ്യങ്ങളും എസ്.എസ്.എൽ.സി കണക്ക് പരീക്ഷയുടെ 13 ചോദ്യങ്ങളും സമാനമാണെന്ന് കണ്ടതോടെയാണ് പരീക്ഷ റദ്ദാക്കി 30ന് പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്.
30ന് നടക്കുന്ന കണക്ക് പുനഃപരീക്ഷക്കുള്ള ചോദ്യേപപ്പർ അച്ചടി ഏറക്കുറെ പൂർത്തിയായതായി െപാതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാർ അറിയിച്ചു. ഗൾഫിലേക്കും ലക്ഷദ്വീപിലേക്കുമുള്ളവയുടെ അച്ചടി ആദ്യം പൂർത്തിയാക്കി തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ട്. ഇവ ചൊവ്വാഴ്ച അയക്കും. പരീക്ഷക്കുള്ള ചോദ്യേപപ്പർ ചൊവ്വാഴ്ച എത്തും. 29ന് മുഴുവൻ കേന്ദ്രങ്ങളിലും എത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.