എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ; ചോദ്യങ്ങളില്‍ പിഴവ്
text_fieldsഎസ്.എസ്.എല്‍.സി ചോദ്യത്തില്‍ ‘മത്തായി’ക്ക് പകരം ചാക്കുണ്ണി, ഹയര്‍ സെക്കന്‍ഡറിയില്‍ അഞ്ച് മാര്‍ക്കിന്‍െറ ചോദ്യം ഒൗട്ട്ഓഫ് സിലബസ്
തിരുവനന്തപുരം: വ്യാഴാഴ്ച നടന്ന എസ്.എസ്.എല്‍.സി, രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ചോദ്യങ്ങളില്‍ പിഴവ്. എസ്.എസ്.എല്‍.സിയില്‍ ഒന്നാംഭാഷ പാര്‍ട്ട് രണ്ട് മലയാളം ചോദ്യപേപ്പറില്‍ പത്താമത്തെ ചോദ്യമാണ് പിഴച്ചത്.
പ്രസ്താവന നല്‍കിയശേഷം കഥാപാത്രത്തിന്‍െറ പേര് മത്തായിക്ക് പകരം ചാക്കുണ്ണി എന്നാണ് ചോദ്യപേപ്പറില്‍ അച്ചടിച്ചുവന്നത്. ചോദ്യംകണ്ട വിദ്യാര്‍ഥികള്‍ അമ്പരന്നു. ഒടുവില്‍ ചിലര്‍ ചോദ്യത്തില്‍ പറഞ്ഞ കഥാപാത്രത്തിന്‍െറ പേരും മറ്റുചിലര്‍ പാഠപുസ്തകത്തിലെ കഥാപാത്രത്തിന്‍െറ പേരിലും ഉത്തരമെഴുതി. കഥാപാത്രത്തിന്‍െറ പേര് മാറിയതിന്‍െറ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നിഷേധിക്കില്ളെന്നും ഇത് ഉത്തരപേപ്പര്‍ മൂല്യനിര്‍ണയത്തിനുള്ള സ്കീം ഫൈനലൈസേഷനില്‍ പരിഗണിക്കുമെന്നും പരീക്ഷ സെക്രട്ടറി കെ.ഐ. ലാല്‍ അറിയിച്ചു. ചോദ്യത്തിന് നാല് മാര്‍ക്കാണ് ലഭിക്കേണ്ടത്. രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറിയില്‍ വ്യാഴാഴ്ച നടന്ന മാത്തമാറ്റിക്സ് ചോദ്യപേപ്പറിലാണ് പിഴവ്. പത്താമത്തെ ചോദ്യത്തിന്‍െറ ബി പാര്‍ട്ടിലെ ചോദ്യം സിലബസിന് പുറത്തുനിന്നാണ്. ഡിഫ്രന്‍ഷ്യല്‍ ഇക്യേുഷന്‍ ഫസ്റ്റ് ഓര്‍ഡര്‍ ആണ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ളത്. പഠിക്കാനില്ലാത്ത സെക്കന്‍റ് ഓര്‍ഡര്‍ ആണ് ചോദ്യത്തില്‍ ഉപയോഗിച്ചത്. ചോദ്യപേപ്പറിലെ പിഴവ് സംബന്ധിച്ച് മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്ക് പരാതിലഭിച്ചിട്ടുണ്ട്.
ചോദ്യത്തില്‍ പിഴവുണ്ടെങ്കില്‍ സ്കീം ഫൈനലൈസേഷനില്‍ ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷ സെക്രട്ടറി അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷ ചോദ്യങ്ങള്‍ കോളജ് അധ്യാപകരെ ഉപയോഗിച്ച് തയാറാക്കുന്നത് സംബന്ധിച്ച് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതാണ് പലപ്പോഴും സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങള്‍ കയറിക്കൂടാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.