എസ്.എസ്.എൽ.സി ഗ്രേസ് മാർക്ക് അർഹരായ കുട്ടികളുടെ എണ്ണത്തിൽ വർധന
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹരായ കുട്ടികളുടെ എണ്ണത്തിൽ സർവകാല റെക്കോർഡ്. ഇത്തവണ 85,000 വിദ്യാർഥികളാണ് ഗ്രേസ് മാർക്കിന് അർഹരായിരിക്കുന്നത്. കഴിഞ്ഞ വർഷം 76,642 പേർക്കാണ് ഗ്രേസ് മാർക്ക് ലഭിച്ചത്. 2015ൽ 66,597 പേർക്കായിരുന്നു ഗ്രേസ് മാർക്ക് ലഭിച്ചത്.
സ്കൂൾ കലോത്സവം, ശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, അറബി സാഹിത്യോത്സവം, സംസ്കൃതോത്സവം, സർഗോത്സവം, ദേശീയ -സംസ്ഥാന കായിക മേളകൾ, സ്കൗട്ട് ആൻഡ് ഗൈഡ് (രാജ്യപുരസ്കാർ ബാഡ്ജ്, രാഷ്ട്രപതി ബാഡ്ജ്), റെഡ്ക്രോസ്, എൻ.സി.സി, എസ്.പി.സി തുടങ്ങിയ വിഭാഗങ്ങളിൽ അർഹരായവർക്കാണ് ഗ്രേസ് മാർക്ക് അനുവദിക്കുന്നത്. ഒേട്ടറെ വിദ്യാർഥികൾ ഒന്നിൽ കൂടുതൽ വിഭാഗത്തിൽ ഗ്രേസ് മാർക്കിന് അർഹത നേടിയിട്ടുണ്ട്.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക്, െഎ.ടി, നിരന്തര മൂല്യനിർണയം എന്നിവയുടെ മാർക്കുകൾ തിയറി മാർക്കുകൾക്കൊപ്പം ചേർക്കുന്ന ജോലി ചൊവ്വാഴ്ച പരീക്ഷഭവനിൽ തുടങ്ങി. മാർക്കുകളുടെ പരിശോധന ചൊവ്വാഴ്ച പൂർത്തിയായി. പ്രൈവറ്റ് വിഭാഗത്തിൽ രണ്ട് വിദ്യാർഥികളുടെ മാർക്കുകൾ ലഭിക്കാത്തത് പരിശോധനയിൽ കണ്ടെത്തി. ഇതിനെതുടർന്ന് ചാല ഗവ. സ്കൂളിലെ മൂല്യനിർണയ ക്യാമ്പിൽനിന്ന് ഇവരുടെ ഉത്തരപേപ്പറുകൾ കണ്ടെത്തുകയും മാർക്കുകൾ ലഭ്യമാക്കുകയും ചെയ്തു.
ഗ്രേസ് മാർക്ക് ചേർക്കുന്ന നടപടിക്കു ശേഷം മാർക്കുകളുടെ അന്തിമ പരിേശാധന നടത്തും. വ്യാഴാഴ്ചയോടെ ഇത് പൂർത്തിയാക്കാനാകുമെന്നാണ് പരീക്ഷഭവൻ അധികൃതർ പറയുന്നത്. മേയ് അഞ്ചിന് രാവിലെ പരീക്ഷ പാസ്ബോർഡ് േയാഗം ചേർന്ന് പരീക്ഷഫലത്തിന് അംഗീകാരം നൽകുമെന്നാണ് സൂചന. ഉച്ചക്കു ശേഷം പരീക്ഷഫലം പ്രഖ്യാപിച്ചേക്കും. വിദ്യാഭ്യാസ മന്ത്രിയുമായി കൂടിയാലോചിച്ചായിരിക്കും ഇതിൽ അന്തിമ തീരുമാനമെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.